April 20, 2026

വയനാട് ജില്ലയില്‍ 329 ആളുകള്‍ കൂടി നിരീക്ഷണത്തില്‍.

0
By ന്യൂസ് വയനാട് ബ്യൂറോ

     കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 329 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 12102 ആയി ഉയര്‍ന്നു.കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പടെ 10 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്ക് അയച്ച 199 സാമ്പിളുകളില്‍ ഒരു ഫലം കൂടി ലഭിക്കുവാനുണ്ട്. ജില്ലയില്‍ ഇതുവരെ  874 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. കോവിഡ് കെയര്‍ സെന്ററുകളില്‍ നിലവില്‍ 54 പേരാണുളളത്. 57 വിദേശികളും ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.  ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1186 വാഹനങ്ങളിലായി എത്തിയ 1885 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല.

     വിദേശത്തു നിന്ന് കര്‍ണാടകയില്‍ ഫ്‌ളൈറ്റ് ഇറങ്ങുകയും പതിനാല് ദിവസം കര്‍ണാടക സര്‍ക്കാറിന്റെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്ത 6 പേര്‍ കര്‍ണാടക  സര്‍ക്കാറിന്റെ സമ്മതത്തോടെ കേരളത്തിലേക്ക് വന്നിട്ടുണ്ട്. ഇവര്‍ ക്വാറന്റയിനില്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *