April 19, 2024

ഒന്നര ലക്ഷം രൂപയ്ക്കുള്ള പി.പി.ഇ കിറ്റുകൾ നൽകി കെ.പി.എസ്.ടി.എ

0
Img 20200408 Wa0241.jpg
.
കൽപറ്റ: കോവിഡ് 19 രോഗീപരിചരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് ഉപകരിക്കുന്ന പി.പി.ഇ കിറ്റുകൾ നിർമ്മിച്ച് നൽകി കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേൻ (KP STA) വയനാട് ജില്ല കമ്മിറ്റി. ഒന്നര ലക്ഷത്തിലധികം വിലവരുന്ന 250 കിറ്റുകളാണ് നൽകിയത്.കലക്ട്രേറ്റിൽ വെച്ച് കലക്ടർ ഡോ.അദീല അബ്ദുള്ളയും  ഡി.എം.ഒ.  ഡോ.രേണുകയും കിറ്റുകൾ ഏറ്റുവാങ്ങി. മാനന്തവാടി സെന്റ് ജോസഫസ് ഹോസ്പിറ്റൽ മാനേജ്മെൻറാണ് കിറ്റുകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഹോസ്പിറ്റൽ മാനേജർ ഫാ.മനോജ്ക വളക്കാട്ടിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജില്ലാ സെക്രട്ടറി എം.വി.രാജൻ എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി. ജില്ല ട്രഷറർ നേമിരാജൻ, വൈത്തിരി ഉപജില്ല സെക്രട്ടറി ആൽഫ്രഡ് ഫ്രെഡി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രണ്ടാം ഘട്ടമായി ചെക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കായി സാനിറ്റൈസർ, മാസ്ക്; ഗ്ലൗസ് എന്നിവ അടങ്ങുന്ന 'മിനി ' കിറ്റുകളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു –

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *