April 18, 2026

ഭരണഘടന ശില്‍പി ബി.ആര്‍ അംബേദ്ക്കർ അനുസ്മരണം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ഭരണഘടന ശില്‍പി ബി.ആര്‍ അംബേദ്ക്കറുടെ 130-ാം ജന്മദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരണം നടത്തി. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ അംബേദ്ക്കറുടെ സ്മരണകള്‍ ഭരണഘടന സംരക്ഷണ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് ഡി.സി.സി അഭിപ്രായപ്പെട്ടു. കെ.പി.സി.സി മുന്‍ മെമ്പര്‍ വി.എ മജീദ,് ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അഗസ്റ്റി ടി. ജോയി, വി. നൗഷാദ് എന്നിവര്‍ നേതൃത്വം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *