April 19, 2026

സ്വർണ്ണ പണയം പുതുക്കാൻ പോയ യുവാവിനെ പോലീസ് പൊക്കി. : വാഹനം കസ്റ്റഡിയിലും.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  ബാങ്ക് നോട്ടീസിനെ തുടർന്ന് ഓട്ടോയുമെടുത്ത് വായ്പ പുതുക്കാൻ പോയ ഓട്ടോ ഡ്രൈവറെ പോലീസ് പൊക്കി.ഓട്ടോ പോലീസ് കസ്റ്റഡിയിൽ ബാങ്ക് വായ്പയും പുതുക്കാൻ കഴിഞ്ഞില്ല.കാരക്കാമല ചേരംങ്കണ്ടി ഫൈസലിനാണ് ഇത്തരമൊരു ദുര സ്ഥ വന്നത്.ബാങ്ക് കഴിഞ്ഞ മാർച്ച് മാസത്തിലാണ് നോട്ടീസ് അയച്ചതെങ്കിലും ഫൈസലിന് നോട്ടീസ് ലഭിച്ചത് വിഷുവിന്റെ തലേ ദിവസവും.
മാനന്തവാടിയിലെ കോ-ഓപ്പറേറ്റീവ് അറബൻ ബാങ്കിൽ ഫൈസൽ പണയം വെച്ച സ്വർണ്ണ വായ്പയുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ തന്റെ ഓട്ടോയുമെടുത്ത് വായ്പ പുതുക്കാൻ പുറപ്പെട്ട ഫൈസൽ ചെന്ന്പെട്ടത് മാനന്തവാടി പോലീസിന്റെ മുൻപിൽ. ബാങ്ക് വായ്പ അടക്കാനാണ് പോകുന്നത് എന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല കേസെടുക്കുകയും ഓട്ടോ സ്റ്റേഷനിൽ കൊണ്ടിടുകയും ചെയ്തു.അങ്ങനെ ഫൈസലിന് ലോൺ അടയ്ക്കാനും സാധിച്ചില്ല ഓട്ടോ പോലീസ് കസ്റ്റഡി ലാവുകയും പുറമെ ലോക്ക് ഡൗണിന്റെ പേരിൽ കേസ് ആവുകയും ചെയ്തു. ബേങ്ക് നേരത്തെ അയച്ച നോട്ടീസ് താമസിച്ച് ലഭിച്ചത് ഫൈസലിന് വിനയാവുകയും ചെയ്തു. ബാങ്കിന്റെ കത്ത് വൈകിയതാണ് ഫൈസലിന് ഇത്തരമൊരു അനുഭവം നേരിടെണ്ടി വന്നത് അത് കൊണ്ട് തന്നെ സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ട് വന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *