June 19, 2026

നിരിക്ഷണത്തിൽ കഴിയുന്ന നേഴ്സുമാരുടെ കൊളാഷ് വൈറലാവുന്നു

0
IMG-20200412-WA0515.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കോവിഡ് ഡ്യൂട്ടികഴിഞ്ഞ് നിരിക്ഷണത്തിൽകഴിയുന്ന നേഴ്സുമാരുടെകൊളാഷ്സോഷ്യൽമീഡിയയിൽ വൈറലാവുന്നു എപ്രിൽ രണ്ടാം തിയ്യതി മുതൽ ഒമ്പതാം തിയ്യതി വരെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ  കോവിഡ് രോഗികളെ പരിചരിച്ചവർ ഇവ ഇവരായിരുന്നു. ജില്ലാ ആശുപത്രിയിലെ നേഴ്സ് മാരായ പ്രഭ ജസ്റ്റിൻ സത്യപ്രിയ രാഗേഷ്, രശ്മി, ദിവ്യമോൾ, സൂര്യ, ശിൽപ. സി .ബാബു, സയന സി ബാബു, എന്നിവരായിരുന്നു കോളാഷിന് പിന്നിൽ.ഒമ്പതാം തിയ്യതി ഡ്യൂട്ടി കഴിഞ്ഞ ഇവർ ഇപ്പോൾ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നിരിക്ഷണത്തിൽ കഴിയുകയാണ്.ഇവർ ഒന്നുചേർന്ന് നിർമ്മിച്ച കോളാഷാണ് സോഷ്യൽ മീഡിയയിൽ വലിയ കയ്യടി നേടിയിരിക്കുന്നത്.വീട്ടിലിരിക്കുക, സുരക്ഷിതരാവുക നാടിനെ രക്ഷിക്കുക, കരുതലോടെ, കാവലാളായി കൊറോണക്കെതിരെ പടപൊരുതാൻ ഞങ്ങൾ ജില്ലാ ആശുപത്രിയിലെ നേഴ്സുമാർ എന്ന സന്ദേശം നൽകുന്ന കൊളാഷ് നിർമ്മിച്ച് നൽകിയത്.മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ കഴിയുന്ന ഇവരുടെ നിരിക്ഷണ കാലാവധി ഈ മാസം 22നാണ് കഴിയുക. അതിന് ശേഷം മാത്രമാണ് ഇവർക്ക് വിട്ടിലേക്ക് മടങ്ങാൻ കഴിയുകയുള്ളൂ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *