September 1, 2026

സ്പ്രിംഗ്ലർ അഴിമതി: യൂത്ത് ലീഗ് നട്ടുച്ചപ്പന്തം നാളെ

0
IMG-20200418-WA0476.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സ്പ്രിംഗ്ലർ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് (ഏപ്രിൽ 20ന് തിങ്കളാഴ്ച) യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം ശാഖാ തലങ്ങളില്‍ കവലകള്‍ കേന്ദ്രീകരിച്ച് നട്ടുച്ചപ്പന്തം എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കേന്ദ്രത്തിൽ നാല് പേര്‍ മാത്രം പങ്കെടുക്കുന്ന ഈ വ്യത്യസ്ത സമര പരിപാടി സാമൂഹിക അകലം പാലിച്ച് കൊണ്ട് പന്തവും പ്രതിഷേധ പ്ലക്കാര്‍ഡുമേന്തിയാണ് സംഘടിപ്പിക്കുക. പൗരന്‍റെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്ന സര്‍ക്കാര്‍, ജനശ്രദ്ധ തിരിക്കാന്‍ കെ എം ഷാജി എംഎല്‍എക്കെതിരെ കള്ളക്കേസുമായി പോകുന്നത് അപഹാസ്യമാണ്. ആദ്യഘട്ട സമരമെന്ന നിലയിൽ നട്ടുച്ചപ്പന്തം  ജില്ലയിലെ എല്ലാ ശാഖകളിലും പ്രധാന കവലകളില്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *