October 19, 2026

റേഷന്‍ കട ഞായറാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

     പി.എ.ജി.കെ.വൈ പദ്ധതി പ്രകാരമുളള സൗജന്യ അരിയോടൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകളും ഏപ്രില്‍ 27 മുതല്‍ വിതരണം ചെയ്യും. തിരക്ക് കുറക്കുന്നതിന് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണം നടക്കുക.
     ലോക്ഡൗണ്‍ സാഹചര്യത്തില്‍ സ്വന്തം റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഇപ്പോള്‍ താമസിക്കുന്ന വിലാസത്തിന് സമീപത്തുളള റേഷന്‍കടകളില്‍ നിന്ന് ബന്ധപ്പെട്ട വാര്‍ഡ് അംഗം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കി സാധനങ്ങള്‍ കൈപ്പറ്റാം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *