കോവിഡ് 19 : വയനാടിന് അതിജീവനത്തിന്റെ വിജയഗാഥ : പോസിറ്റീവ് കേസുകളില്ലാതെ ഒരു മാസം.
ജില്ലയിലെ മൂന്നാമത്തെ കോവിഡ് ബാധിതനും
ആശുപത്രി വിട്ടു
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് മാനന്തവാടി ഗവ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുപ്പൈനാട് സ്വദേശിയും ആശുപത്രി വിട്ടു. ഇരുപത്തിയെട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ട് പേര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇരുപത്തിയെട്ട് ദിവസമാണ് കടന്നു പോയത്. ശനിയാഴ്ച്ച 122 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കിയതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം ആകെ 12755 ആയി. ജില്ലയില്‍ 32 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിട്ടുളളത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1088 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 8 പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 316 സാമ്പിളുകളില്‍ നിന്നും 301 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 298 എണ്ണം നെഗറ്റീവാണ്. 14 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Leave a Reply