രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ പ്രതീക്ഷ:എംഎസ്എഫ്
ഇന്ദിരാ ഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ഏക പരീക്ഷ കേന്ദ്രമായ വയനാട്ടിലെ സെൻറർ മാറ്റിയതുമായി ബന്ധപ്പെട്ട് നമ്മൾ എംഎസ്എഫ് കഴിഞ്ഞ ദിവസം ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപിക്ക് നിവേദനം നൽകിയിരുന്നു.
ഇന്ന് ജില്ലായിലെ എംഎൽഎമാർക്ക് മെയിൽ അയക്കുകയും ജില്ലാ കളക്ടർക്ക് പ്രസിഡന്റ് പിപി ഷൈജൽ നേരിട്ട് നൽകുകയും ചെയ്തു.എംഎസ്എഫ് ഇടപെടലിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ സെൻറർ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിന് കത്ത് നൽകി.ജില്ലാ കളക്ടർ അദീല അബ്ദുള്ള സംസ്ഥാന സർക്കാരിനോട് അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചു.
തീരുമാനം ആകുന്നവരെ ഓൺലൈൻ ക്യാമ്പയിൻ അടക്കം മറ്റു ഇടപെടാലുകളുമായി മുന്നോട്ടു പോകുമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു




Leave a Reply