May 19, 2024

റേഷൻ വ്യാപാരികൾ കരിദിനം ആചരിച്ചു.

0
Img 20200426 Wa0140.jpg
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഏപ്രിൽ 26 കരിദിനമായി ആചരിച്ചു. കോവിഡ്  19ന്റെ  പശ്ചാത്തലത്തിൽ റേഷൻ വ്യാപാരികളെ   പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക,  ഡി സി എസ് കരിനിയമങ്ങൾ പിൻവലിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു വ്യാപാരികളുടെ കരി ദിനാചരണം.കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി റേഷൻ വാങ്ങാൻ എത്തുന്ന  ഗുണഭോക്താക്കൾ സാമൂഹിക അകലം പാലിക്കാത്തതിന് ലൈസൻസി 1000 രൂപ പിഴയടക്കണം, കാർഡിൽ  ഉൾപ്പെട്ടിട്ടുള്ള ആരെങ്കിലും മരണമടഞ്ഞാൽ അത്തരം  ആളുടെ  പേര് കാർഡുടമ  കുറവ്  വരുത്താത്തതിന് ലൈസെൻസി  പിഴയൊടുക്കണം തുടങ്ങിയവയായിരുന്നു DCS  അടുത്തിടെ  ഇറക്കിയ  നിയമങ്ങൾ.. ജില്ലയിലെ  കരിദിനാചരണത്തിന്റെ ഉദ്ഘാടനം വാളാട്
   AKRRDA സംസ്ഥാന ഓർഗനൈസിംഗ്  സെക്രട്ടറി ഷാജി  യവനാർകുളം  
   നിർവഹിച്ചു. എക്സിക്യൂട്ടീവ് അംഗം ബേബി, സോണി, ബാബു  തുടങ്ങിയവർ  സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *