April 23, 2024

കൊറോണക്കാലത്ത് പ്രതീക്ഷയുടെ നിറങ്ങൾ : ദേശീയ ഓൺലൈൻ ചിത്ര പ്രദർശനം വെള്ളിയാഴ്ച തുടങ്ങും.

0
Img 20200527 Wa0454.jpg
കൊറോണക്കാലത്ത് പ്രതീക്ഷയുടെ നിറങ്ങൾ :  ദേശീയ ഓൺലൈൻ ചിത്ര പ്രദർശനം വെള്ളിയാഴ്ച  തുടങ്ങും. .
മാനന്തവാടി: 
കൊറോണക്കാലത്ത് പ്രതീക്ഷയുടെ നിറങ്ങൾ എന്ന പേരിൽ  ദേശീയ ഓൺലൈൻ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. 
സംസ്കാര 
സാഹിതി മാനന്തവാടി മുനിസ്സിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് ഹോപ്പ് ( പ്രതീക്ഷയുടെ നിറങ്ങൾ ) എന്ന ഒൺലൈൻ ദേശീയ ചിത്രപ്രദർശനം മെയ് 30ന് ശനിയാഴ്ച തുടങ്ങും.  ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തിസ്ഘഡ്, രാജസ്ഥാൻ തുടങ്ങി  വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 70 ഓളം ചിത്രകാരന്മാരുടെ 85 ഓളം  കോവിഡ് കാല സൃഷ്ടികൾ ഒൺലൈൻ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കും. 
നെടുവീർപ്പുകളുടെയും, വീർപ്പുമുട്ടലുകളുടെയും വർണ്ണത്തിൽ ചാലിച്ച ബഹിർസ്പുരണങ്ങളാണീ ചിത്രങ്ങൾ.. ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്കുള്ള നൂൽപ്പാല യാത്രയിൽ വരാനിരിക്കുന്ന വർണ്ണങ്ങളുടെ പ്രതീക്ഷയാണ് ഈ പേരിനാധാരം.
പോരാട്ടങ്ങളുടെയും, അതിജീവനത്തിന്റെയും കഥകൾക്കപ്പുറം കാഴ്ചയുടെ ആനന്ദം കൂടി ഉൾക്കൊള്ളാനാവുന്നതാണീ….ദൃശ്യാനുഭവം.
കോവിഡ് കാലത്തെ ഭാരതത്തിലെ ഓരോ അവസ്ഥാന്തരങ്ങളും ചിത്രങ്ങളിൽ അലിയിച്ചു ചേർത്തിരിക്കുന്നു.
ഒരേ സമയം ലോകമൊന്നാകെ ഒരു മഹാമാരിയെ നേരിടുന്ന ഈ ദുരന്ത കാലഘട്ടത്തിൽ ചായകൂട്ടുകളും ബ്രഷുകളുമായി ചരിത്രമെഴുതിയ ഈ കലാകാരന്മാരുടെ ഒൺലൈൺ എക്സിബിഷൻ സംഘടിപ്പിക്കുന്നത്  സംസ്കാര സാഹിതി മാനന്തവാടി മുനിസിപ്പൽ ചെയർമാനും ചിത്രകാരനുമായ ജിൻസ് ഫാന്റസിയും, ചിത്രകാരൻ ജിജുലാലും ചേർന്നാണ്.
ഓരോ ചിത്രത്തോടൊപ്പം ചിത്രകാരൻ റെ പേരും സംസ്ഥാനവും  ഫോൺ നമ്പറും ചേർത്തിട്ടുണ്ടാകും. പ്രതിസന്ധി നേരിടുന്ന കലാകാരന്മാരെ സഹായിക്കാൻ ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക ഉപയോഗിക്കും.
  വാട്ടർ കളർ, ഓയിൽ പെയിന്റ്, പോസ്റ്റർ കാർ, മ്യൂറൽ, അക്രലിക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള  ചിത്രങ്ങൾ പല സംസ്ഥാനങ്ങളിലെയും  പരമ്പരാഗതവും ആധുനികവുമായ രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. കൊറോണ കാലത്ത് ദേശീയതലത്തിൽ ഇത്രയേറെ ചിത്രകാരന്മാർ പങ്കെടുക്കുന്ന ഒന്ന് ഓൺലൈൻ ചിത്രപ്രദർശനം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. വിശദവിവരങ്ങൾക്ക്: 9645400007.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *