March 29, 2024

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവ് : അപേക്ഷ ക്ഷണിച്ചു.

0
ആരോഗ്യ വകുപ്പില്‍ നിയമനം
തൊണ്ടര്‍നാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് (ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍) ക്ലീനിംഗ് സ്റ്റാഫ്, സ്വീപ്പര്‍ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം phc.thondernad@gmail.com എന്ന മെയിലിലേക്ക് അയക്കുകയോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കാം.  അവസാന തീയതി ജൂണ്‍ 3 വൈകീട്ട് 4 വരെ. ഫോണ്‍ 04935 235909.

നല്ലൂര്‍നാട് ഗവണ്‍മെന്റ് ട്രൈബല്‍ ആശുപത്രിയില്‍ ഒരു മാസത്തേക്ക് താത്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ബി.എസ്.സി നഴ്‌സിംഗ്, ജി.എന്‍.എം, കെ.എന്‍.സി രജിസ്‌ട്രേഷന്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ശാരീരിക ക്ഷമതയുള്ളവര്‍ക്കും, ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്ക് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കും, ഡ്രൈവര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ്സ് പാസ്സായ എച്ച്.ഡി.വി ലൈസന്‍സ്, ബാഡ്ജ്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതയുടെ പകര്‍പ്പ് എന്നിവ ജൂണ്‍ അഞ്ചിനകം jobchcnalloornadu@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. 
കൂടിക്കാഴ്ച
മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനത്തിനും മറ്റ് തസ്തികകളിലേക്കുമുള്ള കൂടിക്കാഴ്ച ജൂണ്‍ 3 മുതല്‍ 5 വരെ നടത്തും. ജൂണ്‍ 5 രാവിലെ 9.30  ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്  ഉച്ചയ്ക്ക് 1.30 കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍. 4 ന് രാവിലെ 9.30 ന് ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്  ഉച്ചയ്ക്ക് 1.30 ന് ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്.  5 ന് രാവിലെ 9.30 ന് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് 1.30 ന് ലൈബ്രേറിയന്‍ ഗ്രേഡ് 4 എന്നിങ്ങനെയാണ് കൂടിക്കാഴ്ച.  ഫോണ്‍ 8547005060.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *