December 10, 2024

കൊവിഡ് 19 : ആയുർ രക്ഷാ ടാസ്ക് ഫോഴ്സ് പ്രതിരോധ പ്രവർത്തനം നടത്തി.

0
മാനന്തവാടി :
ഭാരതീയ ചികിത്സ വകുപ്പിന്റെ  കീഴിലുള്ള പാതിരിച്ചാൽ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ ആയുർവേദ ക്ലിനിക്കിന്റെ  ഭാഗമായി ആയുർ രക്ഷാ ടാസ്ക്   ഫോഴ്സ്  covid 19 പ്രതിരോധ പ്രവർത്തനം നടത്തി. ഇപ്പോൾ നടന്നു പോരുന്ന സുഖായുഷ്യം,  സ്വാസ്ഥ്യം പദ്ധതികൾക്ക് പുറമെ ഇന്നുമുതൽ പുനർജനി പദ്ധതിയും ആരംഭിച്ചു. covid 19 പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന രോഗികൾ രോഗ മുക്തരായി ക്വാ റൻ്റൈൻ ആയി കഴിഞ്ഞാൽ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ചികിത്സ ക്രമമാണ് ഈ  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് ആരംഭിച്ച പുനർജനി പദ്ധതി മാനന്തവാടി പ്രദേശത്ത് covid 19 പോസിറ്റീവായി ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയ രോഗികൾക്ക് വയനാട് ജില്ലാ മെഡിക്കൽ  ഓഫീസർ  ഡോ. പി എസ് ശ്രീകുമാർ, നാഷണൽ ആയുഷ്  മിഷൻ  ഡി പി എം ഡോ. ജി.  എസ്. സുഗേഷ് കുമാർ,  കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ. എം മൻസൂർ എന്നിവർ മരുന്ന് വിതരണം നടത്തി. പാതിരിച്ചാൽ ആശുപത്രി സി.എം.ഒ  ഡോ. പി  രാംകുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് കുമാർ ഡോ. ജിഷ്ണു ജി നായർ ഫാർമസിസ്റ്റ്  സന്തോഷ് ശേഖർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *