June 6, 2026

ദേവികയുടെ മരണം: . ഭരണകൂടമാണ് കൊലയാളി : എം.എസ്.എഫ്.

0
IMG-20200602-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത്  പത്താംക്ലാസിലെ വിദ്യാർത്ഥിനി വളാഞ്ചേരി മങ്കേരിയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് എം എസ് എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി.
ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന്റെ പോരായ്മകൾ നേരത്തെ തന്നെ 
എം എസ് എഫ്  സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അത് ഉൾകൊള്ളാൻ സർക്കാർ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 
എം എസ് എഫ് കേരളത്തിലെ DDE ഓഫീസുകൾ ഉപരോദിച്ചിരുന്നു. എന്നാൽ വയനാട് ജില്ലയിൽ വിദ്യാഭ്യാസ മേഘലയെ സർക്കാർ ലാഗവത്തോടെയാണ് കാണുന്നത്. അക്കദമിക്ക് വർഷം തുടങ്ങുന്ന ജൂൺ ഒന്നിന് വിദ്യാഭ്യാസ വിഷയം മോണിറ്റർ ചെയ്യുന്ന ഡി.ഡി.ഇ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. വയനാട്ടിലുള്ള വിദ്യാർത്ഥികളോടുള്ള അവഗണനയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. സൗകര്യങ്ങൾ ഒരുക്കാതെ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ ശക്തമായ സമര പരിപാടികളുമായി എം എസ് എഫ് മുന്നോട്ട് പോവുമെന്നും , സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ പറഞ്ഞു. പ്രതിഷേധത്തിന്  പി.കെ ജവാദ് നേതൃത്വം നൽകി. എം എസ് എഫ് ജില്ല ഹൈർസെക്കണ്ടറി വിംഗ് കൺവീനർ എ.കെ ജൈഷൽ, ഫായിസ് തലക്കൽ , അഷ്മൽ കണ്ടിയിൽ ,മുൻസിപ്പൽ പ്രസിഡന്റ് മുബഷീർ ഇ.എച്ച്, അഷ്ക്കർ ചക്കര, അംജത് ചാലിൽ എന്നിവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *