April 19, 2024

മുനിസിപ്പൽ ഓഫീസിന് സമീപം അനധികൃത നിർമ്മാണമെന്ന് : സെക്രട്ടറിയെ ഉപരോധിച്ചു.

0
Img 20200602 114418.jpg
 കൽപ്പറ്റ :കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായി കൽപ്പറ്റ ജൈത്ര തീയ്യേറ്റർ പുതുക്കി പണിയാൻ അനുവദിച്ച പെർമിറ്റ് റദ്ദ് ചെയ്യണമെന്നും തോട് കൊട്ടിയടച്ചത് പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു .ജൈത്ര തിയേറ്റർ പുതുക്കി പണിയുന്നതിന് അനുമതി നൽകിയത് തികഞ്ഞ നിയമ ലംഘനമാണ് തോടിന് മുകളിൽ നിർമ്മാണം നടത്താൻ കെട്ടിട നിയമം അനുവദിക്കുന്നില്ല    കൽപ്പറ്റ നഗരസഭയിൽ ഇടതുപക്ഷ ഭരണ സമിതിയുടെ പിന്തുണയോടെ അനധികൃത കൈയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും നിർബാധം നടത്തുകയാണ് സ്വാഭാവികമായി ഒഴുകി കൊണ്ടിരുന്ന തോട് കെട്ടി അടച്ച് ഗതിമാറ്റി ഒഴുകുന്നതിന് ജൈത്ര തിയ്യേറ്റർ ഉടമക്ക് ഇടത് ഭരണസമിതി മൗനസമ്മതം നൽകുകയാണ് ഉണ്ടായത് തോട് കെട്ടി അടച്ചത് ശ്രദ്ധയിൽ പെട്ടപ്പോൾ കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി നേതാവ് പി പി ആലി കൗൺസിൽ യോഗത്തിൽ ഈ വിഷയം ഉന്നയിക്കുകയും തോട് കെട്ടി അടച്ചത് പൊളിച്ച് മാറ്റാൻ കൗൺസിൽ ഐക്യഘണ്ടേനേ തീരുമാനമെടുക്കുകയുമുണ്ടായി നഗരസഭയുടെ അധികാരം ഉപയോഗിച്ച് തോട് കെട്ടി അടച്ചത് പൊളിച്ചുമാറ്റുന്നതിന് പകരം നഗരസഭാ ചെയർപേയ്സൻ ഡി ഡി എം എ ക്ക് കത്ത് നൽക്കുകയാണുമുണ്ടായത് കത്ത് നൽകി നടപടിക്രമങ്ങൾ വൈകിപ്പിച്ചത് തീയേറ്റർ ഉടമയ്ക്ക് കോടതിയിൽ പോകാൻ അവസരം നൽകി തിയേറ്റർ ഉടമയും ഭരണ സമിതിയും തമ്മിലുള്ള ധാരണ പ്രകാരമാണിത് തോട് കെട്ടി അടച്ചത് പൊളിച്ചുമാറ്റുന്നതിന് കോടതി താൽക്കാലിക സ്റ്റേ അനുവദിക്കുകയുണ്ടായി യുദ്ധകാലടിസ്ഥാനത്തിൽ അനധികൃത കൈയ്യേറ്റം പൊളിച്ചുമാറ്റതെ കൈയ്യേറ്റക്കാരന് കോടതിയിൽ പോകാനുള്ള അവസരം ഒരുക്കിയതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കോൺഗ്രസ്സ് കൽപ്പറ്റ മുൻസിപ്പൽ പാർലെമെൻ്ററി പാർട്ടി ആരോപിച്ചു ഉപരോധസമരം കോൺഗ്രസ്സ് പാർലെമെൻ്ററി പാർട്ടി നേതാവ് പി പി ഉദ്ഘാടനം ചെയ്തു ടി ജെ ഐസക് അധ്യക്ഷത വഹിച്ചു  ജൽ ദ്രുത് ചാക്കോ ,പി വിനോദ് കുമാർ ,കെ അജിത ,ആയിഷ പി ,ബിന്ദു പി ആർ ,കെ കെ രാജേന്ദ്രൻ ,സാലിറാട്ടക്കൊല്ലി ,ഡിൻ്റോ ജോസ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *