June 5, 2026

ജനകീയനായ ബത്തേരി സി.ഐ എം.ഡി സുനിലിന് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം

0
IMG-20200604-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ബത്തേരി: – 2006 ജൂൺ മുതൽ സുൽത്താൻ ബത്തേരി സർക്കിൾ ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചു പോരുന്ന  എം.ഡി സുനിലിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ എസ് പി ആയി സ്ഥാനകയറ്റം.സൗമ്യമായ പെരുമാറ്റത്തിലൂടെ ജനകീയനായ എം.ഡി സുനിൽ ബത്തേരിക്കാരുടെ പ്രിയങ്കരനായിരുന്നു. 2003-ൽ സബ് ഇൻസ്പെക്ടറായി എറണാംകുളം മട്ടാഞ്ചേരിയിലായിരുന്നു ആദ്യ പോസ്റ്റിംഗ്.തുടർന്ന് 2010-ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ.പുൽപ്പള്ളി ,വൈത്തിരി ,കൊടുവള്ളി ,താമരശ്ശേരി ,ബാലുശ്ശേരി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചതിന് ശേഷം 2016 ജൂൺ മുതലാണ് ബത്തേരി സ്റ്റേഷനിലെ സി.ഐ ആയി ചാർജ് എടുത്തത്.ഡി വൈ എസ്.പിയായി വടകരയിലാണ് പോസ്റ്റിംഗ്. ഈ ആഴ്ച ചാർജെടുക്കും. മാനന്തവാടി സ്വദേശിയാണ്. അധ്യാപികയായ സീനയാണ് ഭാര്യ. കൽപ്പറ്റ ഡി പോൾ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ മകനും. ഇപ്പോൾ കൽപ്പറ്റയിലാണ് സ്ഥിരതാമസം.
     ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *