November 7, 2026

ലൈഫ് : രേഖകള്‍ ഹാജരാക്കാന്‍ അവസരം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

     മാനന്തവാടി നഗരസഭയിലെ ലൈഫ് മിഷന്‍ മൂന്നാം ഘട്ട ഭൂരഹിത ഭവന രഹിത പദ്ധതി പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളില്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നു. ജൂണ്‍ 8 മുതല്‍ 12 വരെ മാനന്തവാടി നഗരസഭയില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്വന്തമായോ കുടുംബമായോ ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രമടക്കമുള്ള രേഖകള്‍ ഹാജരാക്കണം. ഭൂരഹിത ഭവനരഹിത പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സ്വന്തമായി ഭൂമി വാങ്ങിയവര്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഒഴികെയുള്ള രേഖകള്‍ ഹാജരാക്കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *