ഓവുചാൽ നിർമ്മാണത്തിൽ അപാകത: പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
: മാനന്തവാടി കണ്ടത്തുവയൽ റോഡ് നിർമാണത്തിൽ വൻ അപാകതയാരോപിച്ച് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.മൂളിത്തോടിൽ പുതുതായി നിർമിച്ച ഓവുചാൽ അശാസ്ത്രീയത കാരണം ബന്ധിപ്പിക്കാൻ സാധിക്കാതെ മഴവെള്ളം കെട്ടി നിൽക്കുകയാണ്. ഇത് പരിഹരിക്കാതെ വലിയ കുഴി നിർമിക്കുകയും മഴ ശക്തമായതോടെ ഈ കുഴിയിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്യുന്നു. ധാരാളം ആളുകൾ ബസ് കത്ത് നിൽക്കുകയും നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോവുകയും ചെയ്യുന്ന ഇവിടെ വെള്ളക്കെട്ട് അപകട ഭീക്ഷണിയായിട്ടുണ്ട്ആദ്യം നിലവിലുണ്ടയിരുന്ന കലുങ്കുകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലം സംരക്ഷിക്കുന്നതിന് അടക്കുകയും അതിനു മുകളിലൂടെ പുതിയ ഓവുചാൽ നിർമിക്കുകയാണ് ചെയ്തത്. രണ്ടു വശങ്ങളിൽ നിന്നായി ഓവ് ചാൽ നിർമ്മാണം ആരംഭിച്ചെങ്കിലും അശാസ്ത്രീയത കാരണം ഇത് തമ്മിൽ ബന്ധിപ്പിക്കാനായിട്ടില്ല.പുതിയ ഓവുചാൽ ഉയർത്തി നിർമിച്ചതിനാൽ വെള്ളം ഒഴുകിപ്പോവുന്നില്ല. കൂടാതെ ടൗണിൽ സ്ഥിതിചെയ്യുന്ന പള്ളി, മഠം, വീട് എന്നിവ വെള്ളം ഒഴുകിപ്പോവാത്തതിനാൽ തകർച്ച ഭീക്ഷണി നേരിടുന്നുമുണ്ട്. നിലവിൽ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല അതിനാൽ തന്നെ കോൺട്രാക്റ്റർക്കെതിരെ സബ് കളക്റ്റർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.എത്രയും വേഗത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ സ്വകാര്യ വ്യക്തികൾക്ക് വേണ്ടി ലക്ഷക്കണക്കിന്ന് രൂപയുടെ നഷ്ടമുണ്ടാക്കിയ കോൺട്രാക്ടർക്കെതിരെയും അധികൃതർക്കെതിരെയും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.





Leave a Reply