April 18, 2024

ഇടത്‌സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു: മുസ്‌ലിംലീഗ്

0

കല്‍പ്പറ്റ: ഇടതുസര്‍ക്കാര്‍ പ്രവാസികളായ മലയാളികളോട് കാണിക്കുന്നത് കടുത്ത വഞ്ചനയാണെന്നും, ക്വാറന്റെയിനിലുള്ളവര്‍ ആത്മഹത്യ ചെയ്യുന്നത് സര്‍ക്കാറിന്റെ അനാസ്ഥയും, ക്വാറന്റയിലുള്ളവരെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.
രണ്ടര ലക്ഷം പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റയിന്‍ സൗകര്യവും, അവരുടെ ചികിത്സയും താമസവും ഭക്ഷണവുമെല്ലാം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയും, മന്ത്രിമാരും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് പ്രവാസികള്‍ക്ക് അടുത്ത കാലത്തൊന്നും വരില്ലെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 25000 പ്രവാസികള്‍ നാട്ടിലെത്തുകയും, പകുതിയിലേറെ പേര്‍ ഹോംക്വാറന്റയിനില്‍ പോകുകയും ചെയ്തു. 15000 പ്രവാസികള്‍ക്ക് മതിയായ സൗകര്യമൊരുക്കാന്‍ കഴിയാത്ത സര്‍ക്കാറിന്റെ പ്രവാസികളോടുള്ള നിലപാട് പ്രതിഷേധാര്‍ഹമാണ്. ഘട്ടംഘട്ടമായി സാവധാനം ജന്മനാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് അവരുടെ തദ്ദേശ പ്രദേശത്ത് തന്നെ ക്വാറന്റയിന്‍ സൗകര്യം സര്‍ക്കാര്‍ ചെലവില്‍ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ അവസാനിപ്പിച്ച് പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രവാസികളെ കയ്യൊഴിയുന്ന പക്ഷം രാഷ്ട്ര നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച പ്രവാസികളോടുള്ള കടമ നിറവേറ്റാന്‍ മുസ്‌ലിംലീഗ് പ്രദേശിക കമ്മിറ്റികള്‍ തയ്യാറെടുക്കണമെന്ന് മുസ്‌ലിംലീഗ് കീഴ്ഘടകളോടുള്ള അഭ്യര്‍ത്ഥിച്ചു. മുസ്‌ലിംലീഗ് നേതാവും, ചന്ദ്രിക ഡയരക്ടറും, പ്രമുഖ വ്യവസായിയുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങളിലും നേതൃയോഗം ചേരാന്‍ തീരുമാനിച്ചു. ജൂണ്‍ 13ന് (ശനിയാഴ്ച) രാവിലെ 10 മണി സുല്‍ത്താന്‍ ബത്തേരി, 15ന് രാവിലെ 10 മണി കല്‍പ്പറ്റ, 17ന് രാവിലെ 10 മണി മാനന്തവാടി എന്നീ മണ്ഡലം യോഗങ്ങള്‍ അതാത് ലീഗ് ഹൗസുകളില്‍ നടക്കും. മണ്ഡലത്തിലെ ജില്ലാലീഗ് ഭാരവാഹികള്‍, നിയോജക മണ്ഡലം ലീഗ് ഭാരവാഹികള്‍, വനിതാലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, പി ഇബ്രാഹിം മാസ്റ്റര്‍, എന്‍.കെ റഷീദ്, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *