November 7, 2026

കെ.എസ്.ഇ.ബി ആസ്ഥാനങ്ങളില്‍ മുസ്‌ലിംലീഗ് ധര്‍ണ്ണ വെള്ളിയാഴ്ച

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കൊറോണ മഹാമരിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് മേല്‍ പകല്‍കൊള്ള നടത്തുന്ന കെ.എസ്.ഇ.ബിയുടെയുടെയും, സര്‍ക്കാറിന്റെയും നടപടിക്കെതിരെ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് കെ.എസ്.ഇ.ബി ആസ്ഥാനങ്ങളില്‍ മുസ്ലിംലീഗ് ധര്‍ണ്ണ നടത്തും. രാവിലെ 10 മണിക്കാണ് സമരം. കല്‍പ്പറ്റയില്‍ നടത്തുന്ന ധര്‍ണ്ണ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം ഉദ്ഘാടനം ചെയ്യും. പനമരത്ത് നടക്കുന്ന ധര്‍ണ്ണ ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജിയും, അമ്പലവയല്‍ നടക്കുന്ന ധര്‍ണ്ണ ട്രഷറര്‍ എം.എ മുഹമ്മദ് ജമാലും ഉദ്ഘാടനം ചെയ്യും. ദുരിതകാലത്ത് നികുതിയിളവും, വിലക്കുറവും ഉറപ്പ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസമാവേണ്ട സര്‍ക്കാര്‍ നേരിട്ടും വകുപ്പുകള്‍ മുഖേനയും ജനങ്ങളെ കൊള്ള നടത്തുകയാണ്. ജനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ട സര്‍ക്കാര്‍ ജനങ്ങളെ ഭീതിപ്പെടുത്തി പണം പിരിച്ചെടുക്കുന്നതിന് പുറമെ കെ.എസ്.ഇ.ബി രണ്ട് മുതല്‍ നാല് ഇരട്ടി വരെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് ഭീമമായ കൊള്ളയാണ് നടത്തുന്നത്. വന്‍കിട സ്ഥാപനങ്ങളും, ഫാക്ടറികളും അടഞ്ഞു കിടക്കുന്നതിനാല്‍ നഷ്ടപ്പെടുന്ന വരുമാനം കൂടി സാധാരണക്കാരന്റെ കയ്യില്‍ നിന്നും പിടിച്ചെടുക്കുന്ന നിലപാടിനെതിരെയാണ് സമരം നടത്തുന്നത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *