September 28, 2026

വയനാട്ടിൽ കാത്തിരിക്കുന്നത് 661 സാമ്പിളുകളുടെ ഫലം

0
By ന്യൂസ് വയനാട് ബ്യൂറോ
264 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി
   ചൊവ്വാഴ്ച്ച പുതുതായി നിരീക്ഷണത്തിലായ 266 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3421 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 30 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. അതേസമയം ചൊവ്വാഴ്ച്ച 264 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
   ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2577 ആളുകളുടെ സാമ്പിളുകളില്‍ 2162 ആളുകളുടെ ഫലം ലഭിച്ചതില്‍ 2122 നെഗറ്റീവാണ്. 410 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3449 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതില്‍ ഫലം ലഭിച്ച 2788 ല്‍ 2771 നെഗറ്റീവാണ്. 661  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 229 പേര്‍ക്ക് കൗണ്‍സലിംഗും നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *