April 25, 2024

കാലവര്‍ഷം : ജില്ലയില്‍ പെയ്തത് ശരാശരി 196.45 മില്ലി മീറ്റര്‍ മഴ

0
 
കാലവര്‍ഷം തുടങ്ങിയത് മുതല്‍ ജില്ലയില്‍ പെയ്തത് ശരാശരി 196.45 മില്ലി മീറ്റര്‍  മഴ. ജൂണ്‍ 1 മുതല്‍ 15 വരെയുളള കണക്കാണിത്. ശരാശരി 251 മില്ലി മീറ്റര്‍ മഴയായിരുന്നു ഇക്കാലയളവില്‍ ജില്ലയ്ക്ക് ലഭിക്കേണ്ടിയിരുന്ന മഴയളവ്. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, പൊഴുന, മേപ്പാടി, മാനന്തവാടി പഞ്ചായത്തുകളില്‍  ജില്ലാ ശരാശരിയെക്കാള്‍ ഉയര്‍ന്ന മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊണ്ടര്‍നാടാണ്. 488.35 മില്ലി മീറ്റര്‍. 51.25 മില്ലി മീറ്റര്‍ പെയ്ത മുളളക്കൊല്ലിയിലാണ് ഏറ്റവും കുറവ്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകളില്‍ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ 37 മില്ലി മീറ്ററും, മില്ലി മീറ്ററും, പൂതാടി 59.88 മില്ലി മീറ്ററും, നൂല്‍പ്പുഴ 61.90 മില്ലി മീറ്ററും, നെന്മേനി 52.00 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്. മീനങ്ങാടി 118.40, അമ്പലവയല്‍ 126.20,മാനന്തവാടി 287.04, മുട്ടില്‍ 122.60, കല്‍പറ്റ 204.48,മേപ്പാടി 328.33,പടിഞ്ഞാറത്തറ 472.50,പൊഴുതന 333.19,  വൈത്തിരിയില്‍ 241.55,തവിഞ്ഞാല്‍ 482.50  മില്ലി മീറ്റര്‍  എന്നിങ്ങനെയാണ് മഴയുടെ അളവ്. ജില്ലയില്‍ വൈവിധ്യമാര്‍ന്ന അളവില്‍ മഴ ലഭിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ സൂചിപ്പിക്കുന്നതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *