June 29, 2026

പുത്തുമല പുനരധിവാസ ഭൂമി:പ്ലോട്ട് അനുവദിച്ചത് 52 പേർക്ക്

0
Dc-visit.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തുമല പുനരധിവാസ ഭൂമി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
    പുത്തുമലയിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്ന കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലെ ഭൂമി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള സന്ദര്‍ശിച്ചു. പ്ലോട്ടുകള്‍ക്ക് അവകാശികളെ കണ്ടെത്തിയതോടെ വീടുകള്‍ക്കുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പൂത്തകൊല്ലി എസ്റ്റേറ്റ് കളക്ടര്‍ സന്ദര്‍ശിച്ചത്. ആദ്യ ഘട്ടത്തില്‍ 52 പേര്‍ക്കാണ് പ്ലോട്ട് അനുവദിച്ചത്.
     മാതൃഭൂമി സ്‌നേഹഭൂമി പദ്ധതിയിലൂടെ വാങ്ങി നല്‍കിയ ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഹര്‍ഷം എന്ന പേരിലാണ് ഗുണഭോക്താക്കള്‍ക്കായി വീട് ഉയരുന്നത്. ജൂണ്‍ 20 നു വീടുകളുടെ തറകല്ലിടല്‍ ചടങ്ങ് നടക്കും.ഇതിന് മുന്നോടിയായി ജൂണ്‍ 18 നു സ്‌പോണ്‍സര്‍മാരുടെ യോഗവും ചേരും. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ് തുടങ്ങിയവരും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *