October 7, 2026

അന്താരാഷ്ട്ര യോഗാദിനം: ഉപന്യാസ മത്സരം

0
By ന്യൂസ് വയനാട് ബ്യൂറോ

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റേയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന് 'യോഗ ഒരു ജീവിതചര്യ' എന്ന വിഷയത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്    'യോഗ ഒരു ചികിത്സാ ശാസ്ത്രം' എന്ന വിഷയത്തിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഉപന്യാസങ്ങള്‍ idykerala2020@gmail.com  എന്ന വിലാസത്തില്‍ ജൂണ്‍ 18 ന്  വൈകീട്ട് 6 നകം അയക്കണം.
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
2020 ഫെബ്രുവരിയില്‍ നടന്ന കെ.ടെറ്റ് പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു. ജൂണ്‍ 22ന് കാറ്റഗറി 1, 23ന് കാറ്റഗറി 2, 24ന് കാറ്റഗറി 3, 25 ന് കാറ്റഗറി 4 എന്നിങ്ങനെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലാണ് പരിശോധന നടക്കുക.  ഹാള്‍ടിക്കറ്റ്, കെ.ടെറ്റ് മാര്‍ക്ക് പ്രിന്റൗട്ട്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (മാര്‍ക്കിളവിന് അര്‍ഹതയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലയര്‍/ജാതി സര്‍ട്ടിഫിക്കറ്റ്) ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും   ഹാജരാകണം. കേരളത്തിന് പുറത്ത് നിന്ന് യോഗ്യത നേടിയവര്‍ യൂണിവേഴ്‌സിറ്റികളിലെ ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അപേക്ഷ നല്‍കി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പരിശോധനയ്ക്ക് ഹാജരാകണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *