June 5, 2026

കെ എസ് ഇ ബി യിലെ തൊഴിലാളിവിരുദ്ധ നടപടികൾ തിരുത്തുക- പി പി ആലി

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
     ഫീൽഡ് ജീവനക്കാരുടെ തടഞ്ഞു വെച്ച പ്രൊമോഷൻ നടപ്പിലാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, മാനേജ്മെന്റ് ധൂർത്തു അവസാനിപ്പിക്കുക, ലീവ് സറണ്ടർ നൽകുക നിയമന നിരോധനം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള എലെക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കൽപ്പറ്റ ഡിവിഷൻ ഓഫീസിനു മുമ്പിൽ ധർണ നടത്തി.. 
ഐ എൻ ടി യു സി
 ജില്ലാ പ്രസിഡന്റ്‌ പി പി. ആലി ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി യെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് എത്തിച്ച ആലോചനശൂന്യമായ വിവിധ നടപടികളുടെ ഭാരം തൊഴിലാളികളുടെ മേൽ വെച്ചുകെട്ടാനുള്ള നീക്കം ചെറുക്കാൻ ഐ എൻ ടി യു സി തൊഴിലാളികളോടൊപ്പം നിൽക്കും എന്ന് പി പി ആലി പ്രസ്താവിച്ചു.  കോൺഫെഡറേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മോഹൻദാസ് അധ്യക്ഷൻ ആയിരുന്നു. ബേബി പ്രശാന്ത് , ജംഹർ. കെ.എം. , രമേശൻ, ജയേഷ്, അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *