March 29, 2024

കാലവര്‍ഷം മുന്നൊരുക്കം: മാനന്തവാടി നഗരസഭ യോഗം ചേര്‍ന്നു

0
കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ പരിധിയില്‍ ദുരന്ത പ്രതികരണ മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പ് മേലധികാരികളുടെ യോഗം   നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷതയില്‍ ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളിലെ പോരായ്മകള്‍ പരിഹരിച്ചു കൊണ്ടും കോവിഡ് പ്രതിസന്ധി നേരിട്ടും സജീവ പ്രവര്‍ത്തനം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങും.   അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റും.  ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ച് വാസയോഗ്യമാണെന്ന് ഉറപ്പു വരുത്തും. ജനമൈത്രി എക്‌സൈസ് സഹായം ക്യാമ്പുകളില്‍ ലഭ്യമാക്കും. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ പരിശോധന നടത്തി ഒഴിപ്പിക്കല്‍ നടത്തും. മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബീറ്റ് ഓഫീസര്‍മാരെ നിയമിക്കും.വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലയില്‍ നിന്നും  ഒഴിപ്പിക്കും. പെയ്യുന്ന മഴയുടെ അളവ് , പുഴയുടെ ജല നിരപ്പ് ,റിസര്‍വോയറുടെ അളവ് എന്നിവ ഇറിഗേഷന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തും. പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ ഡ്രെയ്‌നേജ് വൃത്തിയാക്കല്‍ , എന്നിവ ഉണ്ടാകും. ആരോഗ്യ വകുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ക്യാമ്പ് സെന്ററുകളില്‍ സാമൂഹ്യ അകലം പാലിച്ചുക്കൊണ്ട് പ്രവര്‍ത്തനം സജ്ജമാക്കും. പകര്‍ച്ചവ്യാധിയെ നേരിടാന്‍ മരുന്നുകള്‍ സംഭരിക്കും.
 മാനന്തവാടി താലൂക്കിനു കീഴിലുള്ള ആംബുലന്‍സ്, ജെ.സി.ബി, ക്രെയിന്‍ സര്‍വീസ് തുടങ്ങിയവ വാഹനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ സെക്രട്ടറി കെ.അഭിലാഷ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബിജു കെ മാത്യൂ, പൊതുമരാമത്ത് സ്റ്റാംന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലില്ലി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 '
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *