April 25, 2024

ഹര്‍ഷം’ വീടുകളുടെ തറക്കല്ലിടല്‍ നാളെ

0
 റീ ബില്‍ഡ് പുത്തുമലയുടെ ആദ്യ പ്രോജക്ടായ ഹര്‍ഷം പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ശനിയാഴ്ച  (ജൂണ്‍ 20) രാവിലെ 11 ന്  തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക.
     പ്രളയബാധിതര്‍ക്കായി 58 വീടുകളാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇതില്‍ 52 പ്ലോട്ടുകള്‍ക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കും. 58 വീടുകളും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പൂര്‍ത്തീകരിക്കുക. മാതൃഭൂമി സ്‌നേഹഭൂമി പദ്ധതിയിലൂടെ വാങ്ങി നല്‍കിയ ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഹര്‍ഷം എന്ന പേരില്‍ ഗുണഭോക്താക്കള്‍ക്കായി വീട് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *