April 19, 2024

പുത്തുമല ദുരന്ത ഭൂമിയിൽ വൻ അഴിമതിയെന്ന് യു .ഡി.എഫ്

0
Img 20200622 Wa0254.jpg
.
കല്‍പ്പറ്റ: പുത്തുമലയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് വിജിലന്‍സിന് പരാതി നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുത്തുമല ദുരന്തസമയത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം മുതല്‍ പുനരധിവാസ പദ്ധതിക്ക് പൂത്തക്കൊല്ലിയില്‍ സൗജന്യമായി ലഭിച്ച സ്ഥലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വരെ വ്യാപക ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതും സാമ്പത്തികം കൈപ്പറ്റിയതും ഒരാളാണ്. മേപ്പാടിയിലെ സി പി എമ്മിന്റെ സജീവപ്രവര്‍ത്തകനും, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്തയാളുമാണ് കരാറുകാരനെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് പരാതി നല്‍കിയിരിക്കുന്നത്. ദുരന്തസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും വേണ്ടി നിരവധി മണ്ണുമാന്തി യന്ത്രങ്ങള്‍ ജില്ലയിലുള്ളവരും ജില്ലക്ക് പുറത്തുള്ളവരും വിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ യന്ത്രങ്ങളുടെ വാടകയിനത്തില്‍ മൂന്ന് ലക്ഷത്തില്‍പരം രൂപയാണ് കരാറുകാര്‍ കൈപ്പറ്റിയിരിക്കുന്നത്. ദുരന്തത്തിന് ശേഷം പ്രദേശത്തെ തോടുകളിലും റോഡുകളിലും അടിഞ്ഞുകൂടിയ മണ്ണ് മാറ്റുന്നതിന് 4.80 ലക്ഷം രൂപയാണ് ഇതേ കരാറുകാരന് ടെണ്ടര്‍ നടപടികളൊന്നും നടത്താതെ നല്‍കിയിരിക്കുന്നത്. ദുരന്തസമയത്ത് പച്ചക്കാട് പ്രദേശത്തെ കര്‍ഷകരുടെ സ്ഥലത്ത് നിന്നും ഒഴുകിവന്ന കോടിക്കണക്കിന് രൂപയുടെ മരത്തടികളും, വിറകുകളും വെറും 1.75 ലക്ഷം രൂപക്കാണ് ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ കരാറുകാരന് നല്‍കിയത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സൗജന്യമായി ലഭിച്ച പൂത്തക്കൊല്ലിയിലെ ഏഴ് ഏക്കര്‍ ഭൂമിയിലെ തേയിലച്ചെടികള്‍ പറിച്ചുമാറ്റുന്നതിന് യാതൊരു ടെണ്ടര്‍ നടപടികളും സ്വീകരിക്കാതെ 1.75 ലക്ഷം രൂപയാണ് ഇതേ കരാറുകാരന് നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ കഴിഞ്ഞ പ്രളയത്തില്‍ പുഴകളിലും തോടുകളിലും അടിഞ്ഞുകൂടി മണ്ണും മണലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 55 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൃത്യമായ ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ ഇതേ കരാറുകാരന് നല്‍കിയിട്ടുണ്ട്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷകണക്കിന് രൂപ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ചിലവഴിച്ചതായും യു ഡി എഫ് ആരോപിക്കുന്നു. പത്രസമ്മേളനത്തില്‍ മേ പ്പാടി ഗ്രാമപഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ ബി സുരേഷ്ബാബു, പി കെ അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *