പ്രളയത്തിൻ്റെ മറവിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കണം : യൂത്ത് കോൺഗ്രസ്
.
പ്രളയത്തിൻ്റെ മറവിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പ്രളയ ബാധിതരെ സംരക്ഷിക്കാനല്ല, അഴിമതി നടത്താനാണ് ഭരണസമിതിക്ക് താൽപര്യമെന്നും ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലെ മരം ലേലത്തിലും പുഴകളിലും തോടുകളിലും അടിഞ്ഞു കൂടിയ മണ്ണും, മണലും നീക്കുന്നതിലടക്കം ലക്ഷങ്ങളുടെ അഴിമതിയാണ് പഞ്ചായത്ത് അധികാരികൾ നടത്തുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി എക്സിക്കുട്ടീവ് അംഗം പി.പി ആലി പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ഗോകുൽദാസ് കോട്ടയിൽ, അഗസ്റ്റിൻ പുൽപ്പള്ളി, രോഹിത് ബോധി, സിജു പൗലോസ്, എബിൻ മുട്ടപ്പള്ളി, പി.ഇ ഷംസുദ്ധീൻ , പി.എം മൻസൂർ, സാലി റാട്ടക്കൊല്ലി, അരുൺ ദേവ്, ഷാജി മേപ്പാടി, ജിൻസൺ കുളത്തിങ്ങൽ, സുധീപ് മേപ്പാടി അൻവർ താഞ്ഞിലോട്, ഗൗതം ഗോകുൽദാസ് എന്നിവർ സംസാരിച്ചു
Leave a Reply