വയനാട്ടിൽ നിരീക്ഷണത്തില്‍ പുതുതായി 258 പേര്‍ കൂടി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതുതായി 258 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3723 പേര്‍. 47 പേര്‍ ജില്ലാ ആശുപത്രിയിലും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 320 ആളുകള്‍ ഉള്‍പ്പെടെ 1785 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്. 241 പേര്‍ ബുധനാഴ്ച്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 3241 സാമ്പിളുകളില്‍ 2626 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2563 നെഗറ്റീവും 63 പോസിറ്റീവുമാണ്. 611 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4988 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3961 ല്‍ 3926 നെഗറ്റീവും 35 പോസിറ്റീവുമാണ്.





Leave a Reply