September 28, 2026

തൊണ്ടർ നാട്ടിലെ കോവിഡ് വ്യാപനത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ച : കോൺഗ്രസ് .

0
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്:  തൊണ്ടർനാട്ടിൽ കോവിഡ് പരത്തിയത് കോൺഗ്രസു കാരാണ് എന്ന പേരിൽ തുടക്കം  മുതൽ  സി.പി.എമ്മു കാർ ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ തൊണ്ടർനാട്ടിൽ കോവിഡ് പരത്തിയ ബാംഗ്ലൂരിൽ നിന്ന് വന്ന് കോട്ടേജിൽ താമസിച്ച വടകരക്കാരനായ വ്യക്തിയെ കണ്ടെത്താനോ അയാളുമായി സമ്പർക്കത്തിലായവരെ ക്വാറൻ്റൈൻ ചെയ്യാനോ കഴിയാതെ കോൺഗ്രസുകാരുടെ പേരിൽ വ്യാപകമായ രീതിയിൽ ആരോപണങ്ങൾ ഉന്നയിച്ച് ഈ പ്രശ്നത്തിൽ നിന്ന് തല ഊരാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത്. ഇതു കൂടാതെ രഹസ്യമായി സൂക്ഷിക്കേണ്ട കൊറന്റൈനിലുള്ളവരുടെ പേര് വിവരങ്ങൾ ചോർത്തി പുറത്ത് വിട്ട് കോൺഗ്രസ് പ്രവർത്തകർ ആണ് കോവിഡ് പരത്തുന്നത് എന്ന് പ്രചരിപ്പിച്ചു.ഇത്തരം ആരോപണ  പ്രചരണങ്ങൾക്കെതിരെ തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ശക്തമായി പ്രതിക്ഷേധിച്ചു.        മണ്ഡലം പ്രസിഡന്റ്‌ എസ്.എം.പ്രമോദ്അധ്യക്ഷത വഹിച്ചു. ടി.ജെ. മാത്യു,കെ.ടി.കുഞ്ഞികൃഷണൻ, എം.ടി.ജോസഫ്, ജോഷി തൂമുള്ളിൽ, അഷറഫ് കെ.പി, ബേബി പെരുമ്പേൽ,റെജി.എസ്.വി, ബിനോയ് , അലി.വി,ബാബു കെ.വി,മീനാക്ഷി ടീച്ചർ,സത്താർ..എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *