November 7, 2026

പഞ്ചായത്തംഗത്തിന്റെ സമ്പർക്കപട്ടികയിൽ ഓരാളും പേരിയ സ്വദേശിയിൽ നിന്ന് മൂന്ന് കുട്ടികൾക്കും ഉൾപ്പടെ വയനാട്ടിൽ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ് .

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്;
ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
45 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (25.07.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 153 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 148 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ജൂലൈ 20ന് ഒറീസയില്‍ നിന്നെത്തിയ പൂതാടി സ്വദേശി (29 വയസ്സ്), ജൂലൈ 24ന് കര്‍ണാടകയില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശി (35), ജൂലൈ 10ന് ബാംഗ്ലൂരില്‍ നിന്നെത്തിയ പേരിയ സ്വദേശി (31), ജൂലൈ 10ന് സൗദിയില്‍ നിന്നെത്തിയ കുറുക്കന്‍ മൂല സ്വദേശി (50), ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നു വന്ന കാട്ടിക്കുളം ബേഗൂര്‍ സ്വദേശികള്‍ (19, 22), ജൂലൈ 10ന് ബഹ്‌റൈനില്‍ നിന്നെത്തിയ നല്ലൂര്‍നാട് സ്വദേശി (37), ജൂലൈ 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (37), ചുള്ളിയോട് സ്വദേശി (23), ജൂലൈ 21ന് ബാംഗ്ലൂരില്‍ നിന്നെത്തിയ നൂല്‍പ്പുഴ സ്വദേശി (26) എന്നിവരാണ് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.
ജൂലൈ 21ന്  പോസിറ്റീവായ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പേരിയ സ്വദേശികള്‍ (12, 11, 10), സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന  കൂത്തുപറമ്പ് സ്വദേശി(21), നീലഗിരി സ്വദേശി (20), പുല്‍പ്പള്ളി പഞ്ചായത്ത് മെമ്പറുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുല്‍പ്പള്ളി സ്വദേശി (63), ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള മുപ്പൈനാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മുപ്പൈനാട് സ്വദേശി (37) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *