March 29, 2024

കല്യാണത്തിനും മരണാനന്തര ചടങ്ങിലും ജനം കൂടി: 550 പേർക്കെതിരെ കേസ്

0
കല്യാണത്തിനും മരണാനന്തര ചടങ്ങിലും ജനം കൂടി: 550 പേർക്കെതിരെ കേസ്

സി.വി. ഷിബു.
കൽപ്പറ്റ..: മാനന്തവാടി: വാളാട് കൊറോണവൈറസ് വ്യാപനത്തിന് കാരണമായ രണ്ട് ചടങ്ങുകളുമായി പങ്കെടുത്തത് 550 പേർ. മരണാനന്തര ചടങ്ങിൽ 150 പേരും കല്യാണത്തിന് 400 പേരും ഒരുമിച്ചു പങ്കെടുത്തു. ജൂലൈ 19 ന് ശേഷം നടന്ന ഈ ചടങ്ങുകൾക്ക് ശേഷം ആണ് വാളാട് കൊറോണ വൈറസ് വ്യാപനം ഉണ്ടായത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ ആൻറിജൻ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 100 കടന്നു. മരണാനന്തര ചടങ്ങ് നടന്ന   വീട്ടിലെ ആളുകൾ  ഉൾപ്പെടെ 150 പേർ ക്കെതിരെയും   വിവാഹം നടത്തിയ കുടുംബത്തിലെ അംഗങ്ങൾ  ഉൾപ്പെടെ 400 പേർ ക്കെതിരെയും  ആരോഗ്യ വകുപ്പിന്റെ  പരാതിയിൽ  തലപ്പുഴ പോലീസ് കേസെടുത്തു.
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ രോഗവ്യാപനം ഉണ്ടായ ക്ലസ്റ്റർ ആണ് വാളാട് . കണ്ണൂർ ,കോഴിക്കോട് ജില്ലകൾ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇതിനോട് അടുത്ത വയനാട്ടിലേക്കുള്ള ചില വഴികളും പോലീസ് അടച്ചു . പേര്യ ,  പാൽച്ചുരം , പക്രം തളം   എന്നിവ വഴി ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളൂ. കൂടാതെ തവിഞ്ഞാൽ തൊണ്ടർനാട് എടവക ഗ്രാമപഞ്ചായത്തിലും മാനന്തവാടി നഗര സഭയിലും    ജില്ലാ ഭരണകൂടം സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *