കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ അവഹേളിച്ച് സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്ത യുവാവിനെതിരെ തലപ്പുഴ പോലീസ് കേസെടുത്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ..
കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ അവഹേളിച്ച് സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്ത യുവാവിനെതിരെ തലപ്പുഴ പോലീസ് കേസെടുത്തു.വളാട് കൂടംകുന്ന് കുന്നേത്ത് വീട്ടിൽ അബ്ദുൾ റഷീദ് (35)നെതിരെയാണ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വാളാട് പ്രദേശത്ത് ആരോഗ്യ വകുപ്പ് ആൻ്റി ജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇന്നും ടെസ്റ്റുകൾ തുടരുകയാണ്. ആരോഗ്യ വകുപ്പ് നല്ല രീതിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിൽ ആരോഗ്യ വകുപ്പിനെയും ജനപ്രതിനിധികളെയും താറടിച്ചു കാണിക്കുന്ന നിലയിൽ പ്രത്യേകിച്ച് പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ സന്ദേശം നൽകിയതിൻ്റെ പേരിലാണ് അബ്ദുൾ റഷീദിനെതിരെ പോലീസ് കേസെടുത്തത്.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തുന്ന ആൻ്റിജൻ ടെസ്റ്റിൽ പ്രദേശവാസികൾ പങ്കെടുക്കരുതെന്നും ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ലെന്നും മറ്റുമുള്ള സന്ദേശമാണ് ഇയാൾ പ്രചരിപ്പിച്ചത്. നാല് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.പൊതു സുരക്ഷയ്ക്കും സമാധാനത്തിനും വീഴ്ചയുണ്ടാകുന്ന തരത്തിൽ ശബ്ദ സന്ദേശം അയക്കൽ, തുടങ്ങിയ വകുപ്പുകൾ കൂടാതെ എപ്പഡമിക്ക് ഡിസീസ് ആക്ടും പ്രകാരമാണ് കേസെടുത്തത്. പോലീസിന് ലഭിച്ച സന്ദേശ പ്രകാരം തലപ്പുഴ സി.ഐ.ജിജേഷ് ആണ് അബ്ദുൾ റഷീദിനെതിരെ കേസെടുത്തത്.റഷീദിനെതിരെ കേസെടുത്ത പോലീസ് വരും ദിവസങ്ങളിൽ അന്വഷണം നടത്തി കൂടുതൽ നടപടികൾ സ്വീകരിക്കും.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *