ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ്സെടുത്തത് അപലനീയമെന്ന് മുസ്ലിം ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 മാനന്തവാടി: 
കോവിഡ് രോഗ  വ്യാപനംമൂലം ദുരിതമനുഭവിക്കുന്നവർക്ക് അവശ്യവസ്തുതുക്കൾ എത്തിച്ച് നൽകണമെന്നും ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ്സെടുത്തത് അപലനീയമെന്നും
മാനന്തവാടി നിയോജക മണ്ഡലംമുസ്ലിം ലീഗ് കമ്മറ്റി
വാളാട് ടൗണിലും പരിസരപ്രദേശങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങള്‍ മുന്നറിയിപ്പൊന്നുമില്ലാതെ അടച്ചത് മൂലം നിത്യോപയോഗ സാധനങ്ങളില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
നാല്ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാളാടുള്ള റേഷന്‍ കടകള്‍ അടക്കമുള്ള മുഴുവന്‍ വില്‍പ്പനകേന്ദ്രങ്ങലും അടച്ചത്. മുന്‍കൂട്ടി യാതൊരുമുന്നറിയിപ്പുമില്ലാതെ വ്യാപാരസ്ഥാപനങ്ങള്‍ അടക്കുകയും, വാളാടും പരിസരത്തുമുള്ള ജനങ്ങളെ പുറത്ത് വിടുന്നതിന് കര്‍ശന നിബന്ധനകളും ഏര്‍പ്പെടുത്തിയത് മൂലം സമീപപ്രദേശങ്ങളില്‍ നിന്നു പോലും സാധനങ്ങള്‍ വാങ്ങിച്ചുകൊണ്ടുവരാനാവാത്ത അവസ്ഥയാണുള്ളത്.
 നിരവധി ആദിവാസി കോളനികള്‍ അടക്കമുള്ളവരുടെ വീടുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ദൗര്‍ലഭ്യം മൂലം വീട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളും അവശ്യവസ്തുക്കളും ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം.
മരണ വീട്ടിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തെന്ന് ആരോപിച്ച് 550 ഓളം പേർക്കെതിരെ കേസ്സെടുത്ത നടപടി അപലനീയമാണ്.സ്ത്രീകൾ അടക്കമുള്ളവർക്കെതിരെയും കേസ്സെടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണം. കോവിഡ് സാമൂഹ്യ വ്യാപനമുണ്ടായതിൻ്റെ പേരിൽ ചിലർ രാഷ്ട്രീയമായി ചിലരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണം. ഇപ്പോൾ രോഗം പടരുന്നത് തടയുന്നതിന്നാവശ്യമായ നടപടികൾ ഒത്തൊരുമയോടെ ചെയ്യുകയാണ് വേണ്ടതെന്നും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.നിസാർ അഹമ്മദ്, ജനറൽ
സിക്രട്ടറി പി.കെ.അസ്ത്ത് എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *