October 8, 2024

പ്രചരണത്തിൽ ജയലക്ഷ്മിക്ക് മുന്നേറ്റം: ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ യു.ഡി.എഫ്.

0
Img 20210403 Wa0077.jpg
മാനന്തവാടി:  പ്രചരണം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ്.  സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിക്ക്  വൻ മുന്നേറ്റം. കുടുംബയോഗങ്ങൾ, കവലകൾ തോറുമുള്ള യോഗങ്ങൾ,  ഗൃഹ സന്ദർശനം , പൊതുയോഗങ്ങൾ, സ്ഥാനാർത്ഥി പര്യടനം  തുടങ്ങിയവയിലൂടെ  പരമാവധി വോട്ടർമാരെ ജയലക്ഷ്മി നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു.  
ശനിയാഴ്ച്ച രാവിലെ തിരുനെല്ലി പഞ്ചായത്തിലായിരുന്നു പര്യടനം . പന വല്ലി , കൂമ്പാര കുനി, തിരുനെല്ലി,  ചേകാടി ,തോൽപ്പെട്ടി എന്നിവിടങ്ങളിലായിരുന്നു പര്യടനം.  സ്വീകരണങ്ങളിൽ ഉടനീളം  പട്ടിക വർഗ്ഗ മേഖലകളിൽ   ജയലക്ഷ്മി നടപ്പാക്കിയ വികസന പദ്ധതികൾക്ക് നന്ദി അർപ്പിച്ചാണ് ജനം സ്വീകരിച്ചത്.  
മാനന്തവാടി പടച്ചിക്കുന്നിൽ മൂന്ന് ബൂത്ത് കമ്മിറ്റികൾ ചേർന്ന് സ്ഥാനാർത്ഥിക്ക് നൽകിയ സ്വീകരണം യഥാർത്ഥത്തിൽ കൊട്ടിക്കലാശത്തിന് സമാനമായി.   ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെയായിരുന്നു സ്വീകരണം.  
 തവിഞ്ഞാൽ പഞ്ചായത്തിലെ ചുങ്കം, മക്കിമല,  കമ്പമല, പുതിയിടം, പേര്യ ,ആലാറ്റിൽ ,ഇരുമനത്തൂർ, വാളാട് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി എത്തി. 
കമ്പമലയിൽ ശ്രീലങ്കൻ അഭയാർത്ഥി തൊഴിലാളികൾ തമിഴ് ഭാഷയിൽ മുദ്രാവാക്യം വിളിച്ചാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്‌. 
ബി.ജെ.പി. യിൽ നിന്ന് കോൺഗ്രസിൽ ചേർന്ന 
പര്യടനത്തിനിടെ
ജ്ഞാനമൂർത്തിക്ക്  സ്വീകരണം നൽകി. 
മുതിർന്ന തൊഴിലാളി 
തൈലമ്മയെ ഹാരാർപ്പണം നടത്തി   സ്വീകരിച്ചു. 
എം. രവീന്ദ്രൻ, മഹേന്ദ്ര നാഥ് , ശിവ യോഗരാജ്, പ്രദീപ് തുടങ്ങിയവർ ചേർന്ന് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.  
തിരുനെല്ലിയിലെ 
വിവിധ സ്വീകരണ യോഗങളിൽ  ഹാരിസ് കാട്ടിക്കുളം ,പി.വി. നാരായണ വാര്യർ, എ.എം.നിഷാന്ത്,  എക്കണ്ടി മൊയ്തൂട്ടി,   ഷിനോജ് അണമല  തുടക്കിയവർ പ്രസംഗിച്ചു. 
തവിഞ്ഞാലിലെ വിവിധ കേന്ദ്രങ്ങളിൽ  എ പ്രഭാകരൻ മാസ്റ്റർ, സി. അസീസ്,  എം. അബ്ദുറഹ്മാൻ,  തങ്കമ്മ യേശുദാസ് ,  എം.ജി.ബാബു, അസീസ് വാളാട്  ,ജോസ് കൈനിക്കുന്നേൽ    തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *