ചീരവയലിലെ വൈദ്യുതി പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി.

ചീരവയലിലെ വൈദ്യുതി പ്രശ്നം ഉടൻ  പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി.  പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് പനമരം കെ.എസ്.ഇ.ബി. ഓഫീസ് അധികൃതർ പറഞ്ഞു. ചീരവയൽ പ്രദേശത്തു കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ താഴ്ന്ന് കിടക്കുന്നത് മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് പ്രശ്ന പരിഹാര…

കോവിഡ്: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ്: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് ആഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. * 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങൾ നിരോധിച്ചു. * ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 50 % മാത്രം ആളുകൾക്ക് പ്രവേശനം. ബാക്കി പാഴ്സൽ കൗണ്ടർ മുഖേന വിതരണം…

ബാണാസുര ആർട്സ് ആൻഡ് സ്‌പോർട്സ്‌ ക്ലബ് പ്രവർത്തനമാരംഭിച്ചു

ബാണാസുര ആർട്സ് ആൻഡ് സ്‌പോർട്സ്‌ ക്ലബ് പ്രവർത്തനമാരംഭിച്ചു. ഗ്രാമീണ ജനതയുടെ കലാകായിക മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്ന  ലക്ഷ്യത്തോടെ  നരോക്കടവിൽ രൂപംകൊണ്ട  ബാണാസുര ആർട്സ് ആൻഡ് സ്‌പോർട്സ്‌ ക്ലബ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.നിതിൻദാസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ,…

ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്; 120 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്; 120 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ .6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് ബാധിച്ചു.…

വൈദ്യുതിലൈന്‍ വകവെക്കാതെ കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ കയറി റോഡ് ഷോ

വൈദ്യുതി ലൈന്‍ വകവെക്കാതെ കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ കയറി റോഡ് ഷോ  കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഒത്താശയോടെ കാരാപ്പുഴ ഡാം പരിസരത്ത് വന്ന വിനോദസഞ്ചാരികള്‍ മുകളിലെ വൈദ്യുതിലൈന്‍ വക വെക്കാതെ കെ എസ് ആര്‍ ടി സി ബസിന് മുകളില്‍ കയറി റോഡ് ഷോ നടത്തുന്ന ദൃശ്യം വൈറലാകുന്നു. അപകടകരമായ രീതിയിലാണ് വിനോദസഞ്ചാരികളെ ബസിന് മുകളില്‍ കയറ്റിയത്.…

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ വകുപ്പ് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ ക്യാമ്പ് നടത്തി. മാനന്തവാടി വ്യാപാരഭവനില്‍ നടന്ന് ക്യാമ്പ് സബ് കലക്ടര്‍ ഡോ.വികല്‍പ്പ് ഭരദ്വാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

നാളെ മുതല്‍ ചുമട്ടുതൊഴിലാളി സമരം

നാളെ മുതല്‍ ചുമട്ടുതൊഴിലാളി സമരം കമ്പളക്കാട് നാളെ മുതല്‍ ചുമട്ടുതൊഴിലാളി സമരം. കൂലി വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത ചുമട്ടുതൊഴിലാളി നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിലും യെല്ലോ അലേർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ  യെല്ലോ അലേർട്ട്. *2021 ഏപ്രിൽ 12: കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം* *2021 ഏപ്രിൽ 13:വയനാട്* *2021 ഏപ്രിൽ 14: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്* *2021 ഏപ്രിൽ 15: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്* *2021…

കാർഷിക വിപണി നാളെ മുതൽ മാനന്തവാടിയിൽ

കാർഷിക വിപണി നാളെ മുതൽ മാനന്തവാടിയിൽ മാനന്തവാടി നഗരസഭ, മാനന്തവാടികൃഷി ഭവൻ, കുടുംബശ്രീ എന്നിവയുടെ സംയുക്തഭിമുഖ്യത്തിലുള്ള കാർഷിക വിപണി ആഴ്ചചന്തയുടെ പ്രവർത്തനം നാളെ രാവിലെ 11 മണി മുതൽ മുതൽ മാനന്തവാടി നഗരസഭ ഓഫീസിന് സമീപത്ത് തുടങ്ങും. ആഴ്ച ചന്തയിൽ കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ന്യായമായ വിലയ്ക്ക് വാങ്ങുന്നതിനും സൗകര്യമുണ്ടന്ന് മാനന്തവാടി കൃഷി…

വാഹനാപകടത്തില്‍ 19കാരൻ മരിച്ചു

വാഹനാപകടത്തില്‍ 19കാരൻ മരിച്ചു പനമരം ആര്യന്നൂര്‍നട റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന്‍ ഉവൈസ് (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 13 വയസ്സുകാരന്‍ അമീര്‍ റഹ്മാനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.