വെള്ളിയും ശനിയും കൂടുതൽ പേരില്‍ പരിശോധന നടത്തും

വെള്ളിയും ശനിയും കൂടുതൽ പേരില്‍ പരിശോധന നടത്തും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാളെയും മറ്റന്നാളും (ഏപ്രില്‍ 16, 17) കൂടുതല്‍ പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പനി, ചുമ, ജലദോഷം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍, 45 വയസ്സിനു താഴെ പ്രായമുള്ള ആള്‍ക്കൂട്ടത്തില്‍ പങ്കെടുത്തവര്‍, 45 വയസ്സ് കഴിഞ്ഞ വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍,…

ജില്ലയിൽ 166 പേര്‍ക്ക് കൂടി കോവിഡ്; 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്

  ജില്ലയിൽ 166 പേര്‍ക്ക് കൂടി കോവിഡ്; 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ…

നാളെ 45 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം

നാളെ 45 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം ജില്ലയില്‍ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കു പുറമേ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പഴശ്ശി ഹാള്‍, പടിഞ്ഞാറത്തറ…

വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം

കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം.  *വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 500 പേരെ മാത്രമെ പ്രവേശിപ്പിക്കാവൂ *വിനോദസഞ്ചാരികള്‍ കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 5 ദിവസത്തിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. *വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കണം.   

കോവിഡ് പ്രതിരോധം: ‍കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് പ്രതിരോധം: ‍കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ടര്‍ഫ് കോര്‍ട്ട്, മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേര്‍ന്നുളള മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഏപ്രില്‍ 30 വരെ നിരോധിച്ചു. എന്നാല്‍ ഒറ്റക്കുളള വ്യായാമങ്ങള്‍, നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവക്ക് നിയന്ത്രണങ്ങള്‍…

കുഴിനിലം കമ്പകകുഴി ജോൺ (75) നിര്യാതനായി.

മാനന്തവാടി കുഴിനിലം കമ്പകകുഴി ജോൺ (75) (വിമുക്തഭടൻ )നിര്യാതനായി. സംസ്ക്കാരം നാളെ . രാവിലെ 10.30 ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ. മക്കൾ: ജാക്വലിൻ (പ്രധാനധ്യാപകൻ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ അടക്കാതോട്) റോബിൻസെൻ, ജെയ്സൺ. മരുമക്കൾ: ജേക്കബ് (അധ്യാപകൻ ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി), ജോജിയ.

മണ്ണില്‍ വിളയുന്ന പ്രതീക്ഷകള്‍

മണ്ണില്‍ വിളയുന്ന പ്രതീക്ഷകള്‍ .. കെ.കെ രമേഷ് കുമാർ വെള്ളമുണ്ട് …. വന്യമൃഗങ്ങളോടുള്ള പോരാട്ടവും കണ്ണീരും മാത്രമല്ല കാടിനുള്ളിലെ ബാവലിക്ക് പറയാനുണ്ട് പകരമില്ലാത്ത വിജയഗാഥകളും. ഗ്രാമത്തിലെ കൊല്ലപ്പള്ളി ബേബി എന്ന കര്‍ഷകന്‍ ശ്രദ്ധനേടുന്നത് കോവയ്ക്കാ കൃഷിയിലൂടെയാണ്. 20 സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ബേബി ചുറ്റുവട്ടത്തുള്ള രണ്ടരയേക്കറോളം തരിശ് ഭൂമി പാട്ടത്തിനെടുത്താണ് വിവിധ വിളകള്‍ കൃഷി…

നിര്യാതയായി

വരദൂർ പാറേക്കട്ടിൽ സരോജിനി പി കെ (74) നിര്യാതയായി. മാനന്തവാടി ഗവ. ഹോസ്പിറ്റൽ മുൻ ജീവനക്കാരി ആയിരുന്നു. ഭർത്താവ്: ശ്രീധരൻ. മക്കൾ: ഗോപി, ബൈജു, സതീശൻ. മരുമക്കൾ: ബേബി, സുനിത, സവിത. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്  വീട്ടുവളപ്പിൽ വച്ചു നടന്നു.

നാഷണൽ റോളർ സ്‌കേറ്റിംഗിൽ കേരളത്തിന് അഭിമാനമായി വയനാട് സ്വദേശികളായ ഡോൺ കുഞ്ഞുമോനും അനു ഫെലിക്സും

നാഷണൽ റോളർ സ്‌കേറ്റിംഗിൽ കേരളത്തിന് അഭിമാനമായി വയനാട് സ്വദേശികളായ ഡോൺ കുഞ്ഞുമോനും അനു ഫെലിക്സും.   തുടർച്ചയായ നാലുവർഷങ്ങളായി ഡോൺ കുഞ്ഞുമോനും രണ്ട് വർഷമായി അനു ഫെലിക്സും ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുകയും ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തവരാണ്. 2021-ൽ ജപ്പാനിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്…

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വിവാഹം, ഗൃഹപ്രവേശം, പാെതുപരിപാടികൾ എന്നിവക്ക് മുൻകൂർ അനുമതി വേണം

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വിവാഹം, ഗൃഹപ്രവേശം, പാെതുപരിപാടികൾ എന്നിവക്ക് മുൻകൂർ അനുമതി വേണം  കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകൾ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിർദേശങ്ങൾ.   *മറ്റു…