April 19, 2024

നാഷണൽ റോളർ സ്‌കേറ്റിംഗിൽ കേരളത്തിന് അഭിമാനമായി വയനാട് സ്വദേശികളായ ഡോൺ കുഞ്ഞുമോനും അനു ഫെലിക്സും

0
Img 20210415 Wa0009.jpg
നാഷണൽ റോളർ സ്‌കേറ്റിംഗിൽ കേരളത്തിന് അഭിമാനമായി വയനാട് സ്വദേശികളായ ഡോൺ കുഞ്ഞുമോനും അനു ഫെലിക്സും.

  തുടർച്ചയായ നാലുവർഷങ്ങളായി ഡോൺ കുഞ്ഞുമോനും രണ്ട് വർഷമായി അനു ഫെലിക്സും ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുകയും ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തവരാണ്. 2021-ൽ ജപ്പാനിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോൾ ഇരുവരും.
  2021 മാർച്ച് 31 മുതൽ എപ്രിൽ 11 വരെ പഞ്ചാബ് ചണ്ഡിഗഡിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്പീഡ് സ്ലാലോം ഇനത്തിൽ വെള്ളി മെഡൽ നേടിയാണ് ഡോൺ കുഞ്ഞുമോൻ ലോക ചാമ്പ്യൻഷിപ്പിലേക്ക് അർഹതനേടിയത് ,സ്പീഡ് സ്ലാലോം ഇനത്തിലും,ഫ്രീസ്റ്റൈൽ സ്ലാലോം ഇനത്തിലും വെള്ളി മെഡലുകൾ നേടിയാണ് അനു ഫെലിക്സ് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.
കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് രണ്ടു പേരും. ഡോൺ കുഞ്ഞുമോൻ പതിമൂന്നാം വയസിലാണ് റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചത്, അനു ഫെലിക്സ് പതിനഞ്ചാം വയസിലും. ഇരുവരും ദേശിയ പരിശീലകൻ എസ് ബിജു കൊല്ലത്തിന്റെ കീഴിൽ പരിശീലനം നേടി വരികയാണ്.
സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനായ കുഞ്ഞുമോൻ പുതുപ്പറമ്പിലിന്റെയും, ജി.എച്ച്.എസ്.എസ് മൂലങ്കാവ് സ്പെഷ്യലിസ്റ് ടീച്ചർ ജെസ്സിയുടെയും മകനാണ് ഡോൺ കുഞ്ഞുമോൻ.
മാനന്തവാടി ഫ്രണ്ട്‌സ് മോട്ടോർസ് ഉടമ വട്ടകുടിയിൽ ഫെലിക്സ്, ബിന്ദു ദമ്പതികളുടെ മകളാണ് അനു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news