December 11, 2024

മാനന്തവാടി പഴശ്ശിപാർക്ക് ടിക്കറ്റ് നിരക്ക് അന്യായം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ

0
IMG_20211201_122530.jpg
 
മാനന്തവാടി:കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ
മാനന്തവാടി ബ്ലോക്ക് കമ്മിറ്റി, മാനന്തവാടി നഗരസഭാ അദ്ധ്യക്ഷയ്ക്ക് 
പഴശ്ശി പാർക്കിലെ അന്യായ ടിക്കറ്റ് നിരക്കിനെതിരെ പരാതി നൽകി.
മാനന്തവാടി നഗരസഭയുടെ പരിധിയിൽ താമസിക്കുന്ന വയോജനങ്ങൾക്കും മറ്റുള്ളവർക്കും കാറ്റു കൊള്ളുവാനും വ്യായാമത്തിന്റെ ഭാഗമായി നടക്കുവാനുമുള്ള ഒരേയൊരു പൊതു ഇടം പഴശ്ശി പാർക്കാണ്. പക്ഷെ ഡീ ടീ പി സി യുടെ നിയന്ത്രണത്തിലുള്ള പ്രസ്തുത പാർക്കിലേക്കുള്ള പ്രവേശന ഫീസ് 40 രൂപയായതിനാൽ ധാരാളമാളുകൾക്ക് അത് പ്രയോജനപ്പെടുന്നില്ല.
അതിനാൽ പാർക്കിലേക്കുള്ള പ്രവേശനം വയോജനങ്ങൾക്ക് സൗജന്യമാക്കുവാനും' മറ്റുള്ളവർക്ക് പ്രവേശന ഫീസ് 20 രൂപയായി കുറയ്ക്കുവാനും, ഡീ ടീ പി സി യുടെ ചെയർമാൻ കൂടിയായ വയനാട് ജില്ലാ കലക്ടറോട് താങ്കൾ അപേക്ഷിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്.
നഗരത്തിൽ കുറച്ച് നേരം മാനസീകോല്ലാസത്തിന് ഇടമില്ലാ ,ആകെ ഒരാശ്വാസം ഈ പാർക്കാണ് 
എന്നിട്ടും ചെയ്യുന്ന ഈ അന്യായത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന്
വിശ്വസ്ഥതയോടെ ,കെ.എസ്. എസ്. പി. യു പ്രസിഡണ്ട് 
എം.ഗംഗാധരൻ 
ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *