ഓട്ടോയിൽ കടത്തിയപുതുച്ചേരി നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ
അമ്പലവയൽ:
ഓട്ടോയിൽ കടത്തിയപുതുച്ചേരി നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ.അമ്പലവയൽ ആറാട്ടുപാറ, ബബീഷിനെയാണ് അറസ്റ്റ് ചെയ്തത്.
വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയിലുള്ള സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ, ഓഫീസർ പി.പി ശിവൻ, എ അനിൽ. പി.പി ജിതിൻ. അമൽദേവ്, ജലജ, രാജേഷ്.എന്നിവരാ ണ് സംഘത്തിലുണ്ടായിരുന്നത്. ന്യൂഇയർ- ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അമ്പലവയൽ ഭാഗത്ത് ഡ്രൈഡേകളിലും മറ്റും അന്യസംസ്ഥാനത്തു നിന്നും മദ്യം കൊണ്ടുവന്ന് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിൻറ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് സ്ക്വാഡ് പരിശോധന നടത്തിയത്. അമ്പലവയൽ, ആയിരംകൊല്ലി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 142 കുപ്പികളിൽ ആയി സൂക്ഷിച്ച് വെച്ച 71 ലിറ്റർ പുതുച്ചേരി നിർമ്മിത വിദേശമദ്യവുമായാണ് യുവാവ് പിടിയിലായത്., സുൽത്താൻ ബത്തേരി താലൂക്കിൽ, അബ്കാരി കേസ് എടുത്ത് മദ്യം സൂക്ഷിച്ചുവച്ചു വിൽപനയ്ക്കായി ഉപയോഗിച്ചുവന്ന ഇയാളുടെ KL 73 5448 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
Leave a Reply