April 25, 2024

സാമ്പത്തിക തിരിമറി, മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ച് വിട്ടു.

0
മാനന്തവാടി:സാമ്പത്തിക തിരിമറിയെ തുടർന്ന് മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലെ താൽക്കാലിക ജീവനക്കാരിയെ 
പിരിച്ച് വിട്ടു.
ക്യാഷ്വൽ സ്ലീപ്പർ ഉഷയെയാണ്
ഇന്ന് രാവിലെയാണ് പിരിച്ച് വിടൽ നടപടി ഉണ്ടായത്.
മുൻ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബാബു അലക്സാണ്ടറിൻ്റെ സാമ്പത്തിക ഇടപാടുകൾക്ക് ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു ഇതേ തുടർന്ന് 2018 ൽ ഇവരെ പിരിച്ച് വിടാൻ  കൃഷി വകുപ്പ് നിർദേശം നൽകിയിരുന്നു. 
എന്നാൽ അന്ന് വരെ ഇവർക്കെതിരെ  യാതൊരു നടപടിയും ഇത് വരെഉണ്ടായിരുന്നില്ല.
 കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഈ ഓഫിസിൽ ജോലി ചെയ്യുകയും ശമ്പളം കൈപറ്റുകയും ചെയ്തിരുന്നു.കഴിഞ്ഞ 13 വർഷമായി  ഓഫിസിൽക്യാഷ്വൽ സ്ലീപ്പർറായി ആണ് ഉഷയുടെ നിയമനം നടന്നത് . നിയമനം സംബന്ധിച്ച് ഒരു രേഖയും ഈ ഓഫിസിൽ നിന്നും ലഭിച്ചിട്ടില്ല. പുതുതായി ചാർജ് ഏടുത്ത
കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ.കെ രാമുണി 2018 ൽ  ഇവരെ പിരിച്ച് വിടണമെന്ന ഉത്തരവ് ശ്രദ്ധയിൽപ്പെടുകയും ഇവർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. എന്നാൽ ഇതിന് മുൻപുള്ള കൃഷി അസിസ്റ്റൻറ് ഡയറക്ടർ എന്ത് കൊണ്ട് ഇവർക്ക് എതിരെ നടപടി എടുത്തില്ലന്ന ചോദ്യവും ഉയർന്ന് വന്നിരുന്നു.
മുൻ കൃഷി അസിസ്റ്റൻറ് ഡയറക്ടർ
ബാബുഅലകസാണ്ടർ ഒരു കോടി ഇരുപത്തിയാറ് ലക്ഷം രുപയുടെ ക്രമകേടാണ് നടത്തിയത് ഇയാൾ ഇപ്പോൾ റിമാൻ്റണ്ടിൽ കഴിയുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *