April 27, 2026

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:  വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ മാസത്തില്‍ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പുകള്‍ക്ക് ക്രമീകരണങ്ങളായി. . ക്യാമ്പിന് ഓഫ്താല്‍മോളജിസ്റ്റ് ഡോ. ഇ സി. കെ രമേശന്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കും. കൂടാതെ ക്യാമ്പില്‍ കണ്ടെത്തുന്ന തിമിര രോഗികള്‍ക്ക് വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ സൗജന്യമായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ സക്കീന അറിയിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പുകള്‍ നടക്കുന്ന തീയതി, സ്ഥലം യഥാക്രമം;

ഡിസംബര്‍ 2 (വ്യാഴം) – സെന്റ് സെബാസ്‌ററ്യന്‍സ് സണ്‍ഡേ സ്‌കൂള്‍, തോണിച്ചാല്‍, 6 ന് വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോം, കണിയാമ്പറ്റ, 9 ന് കൈതക്കൊല്ലി ക്ലബ്, തലപ്പുഴ, 15 ന് – തേറ്റമല സബ്‌സെന്റര്‍, 16 ന് പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, 30 ന് – പ്രാഥമികാരോഗ്യ കേന്ദ്രം, ചീരാല്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *