April 27, 2026

പ്രധാനമന്ത്രി മാതൃവന്ദന യോജന ധനസഹായത്തിന് അപേക്ഷിക്കാം

0
IMG_20211202_090951.jpg
By ന്യൂസ് വയനാട് ബ്യൂറോ
    കൽപ്പറ്റ: സ്ത്രീകൾക്ക് ആദ്യ കുഞ്ഞിൻ്റെ    ഗര്‍ഭധാരണത്തിലും പ്രസവാനന്തരവും ഉണ്ടാകുന്ന വേതന നഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൂടുതല്‍ ആരോഗ്യം ഉറപ്പാക്കുന്നതിനുമായി പ്രധാനമന്ത്രി മാതൃവന്ദന യോജന (പി എം എം വി വൈ ) പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഗഡുക്കളായി 5000 രൂപ ധനസഹായം അനുവദിക്കുന്നു. പദ്ധതിയില്‍ താഴെ പറയുന്ന നിബന്ധനകള്‍ക്കനുസൃതമായി തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലോ, ആശാവര്‍ക്കര്‍ മുഖേനയോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് ഗഡുക്കളായാണ് ധനസഹായം വിതരണം ചെയ്യുന്നത്. ആദ്യ ഗര്‍ഭധാരണം 150 ദിവസത്തിനുള്ളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. (ആദ്യ ഗഡു ), ഗര്‍ഭാവസ്ഥയുടെ ആറു മാസത്തിനുള്ളില്‍ ഒരു ഗര്‍ഭകാല പരിശോധന കഴിഞ്ഞിരിക്കണം (രണ്ടാം ഗഡു ) ,ആശുപത്രി പ്രസവം ഉറപ്പുവരുത്തി കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്ത് ആദ്യഘട്ട പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണം (മൂന്നാം ഗഡു ) എന്നിവയാണ് നിബന്ധനകള്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *