കരകൗശല നിര്‍മ്മാണ മത്സരം
കൽപ്പറ്റ: ജില്ലയില്‍ കരകൗശല വിദ്യയില്‍ പ്രാവീണ്യമുള്ളവരെ കണ്ടെത്തുന്നതിനും, അവര്‍ക്ക് ഒരു ജീവിതമാര്‍ഗം ഒരുക്കികൊടുക്കുന്നതിന്റെയും ഭാഗമായി ജില്ലാ നൈപുണ്യ വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരകൗശല നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സ്വയം മരത്തില്‍ തീര്‍ത്ത കരകൗശല ഉത്പന്നങ്ങളുടെ ഫോട്ടോ ജില്ലാ നൈപുണ്യ വികസന കമ്മിറ്റിക്ക് 8592022365 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ഡിസംബര്‍ 25ന് മുമ്പായി അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ല നൈപുണ്യ വികസന കമ്മറ്റിയുടെ സാക്ഷ്യപത്രവും, റബ്‌ക്കോയുടെ സഹകരണത്തോടെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങളില്‍ തൊഴില്‍ സാധ്യതയും ലഭിക്കും. കൂടാതെ ലെതര്‍ ചെരുപ്പ്, പി.യു ചപ്പല്‍സ് എന്നിവയുടെ നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ളവര്‍ ജില്ലാ നൈപുണ്യ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365 എന്ന നമ്പറില്‍ ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.
Leave a Reply