ബാലശാസ്ത്രകോൺഗ്രസ് 2021:ഉറുമ്പുകളും കുരങ്ങുകളും അധിനിവേശ സസ്യങ്ങളും സംസ്ഥാനതലത്തിലേക്ക്
പ്രത്യേക ലേഖകൻ
കൽപ്പറ്റ:ഇരുപത്തിയൊൻപതാമത് ബാലശാസ്ത്ര കോൺഗ്രസ് ജില്ലാതല മത്സരത്തിൽ സീനിയർ വിഭാഗം ഒന്നാം സ്ഥാനം ജി.എച്ച്.എസ് അതിരാറ്റുകുന്ന് സ്കൂൾ വിദ്യാർത്ഥികളുടെ പ്രൊജക്ടിന്. സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എസ് കെ എം ജെ ഹൈസ്കൂളിന് ലഭിച്ചു. ഡിസംബർ 3,4 തീയതികളിലായി നടന്നു വരുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്കു ഇവർ തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 29നാണ് ജില്ലാതല മത്സരം നടന്നത്.
സീനിയർ വിഭാഗത്തിൽ ജി എച്ച് എസ് അതിരാറ്റ് കുന്ന് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യ ബിജു, വിഷ്ണുപ്രിയ പി എസ് എന്നിവർ “കാപ്പിതോട്ടത്തിലെ ജൈവവൈവിധ്യം: ഉറുമ്പുകളിലൂടെ” എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഉറുമ്പുകളുടെ വൈവിധ്യം നിലനിർത്തുന്നതിൽ കാപ്പിത്തോട്ടം വഹിക്കുന്ന പങ്ക് കണ്ടെത്തലാണ് ഇവർ നടത്തിയ പഠനം.
എസ് കെ എം ജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ ലക്ഷ്മി ഭാരതി, ഷിവോൺ ആൻ വിൽഫ്രെഡ് എന്നിവർ ചേർന്ന് “മനുഷ്യ ഇടപെടലുകൾ നാട്ടു കുരങ്ങുകളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും സംഘർഷ സാഹചര്യങ്ങളും” എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ജൂനിയർ വിഭാഗത്തിൽ എസ് കെ എം ജെ ഹൈസ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നിഹാരിക സരസ്വതി, നിയാ റഹ്മ എന്നിവർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. “പ്രാദേശിക സസ്യ വൈവിധ്യത്തിനുമേൽ അധിനിവേശ സസ്യങ്ങളുടെ സ്വാധീനം “എന്നതായിരുന്നു പഠനവിഷയം.
എസ് കെ എം ജെ ഹൈസ്കൂളിലെ ശാസ്ത്രാധ്യാപികയായ ആർ സ്മിത യുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾക്ക് സാങ്കേതിക സഹായം നൽകിയത് കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ സയൻസ് കോർഡിനേറ്റർമാരായ ദിവ്യ മനോജ്, ആതിര സിനോജ് എന്നിവരാണ്.





Leave a Reply