പട്ടികജാതി പ്രൊമോട്ടര്‍ നിയമനം
ബത്തേരി :സുല്‍ത്താന്‍ ബത്തേരി നഗരസഭ, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ.
പ്രൊമോട്ടര്‍മാരില്‍ പത്ത് ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും നിയമിക്കുന്നതും, ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായപരിധി 50 വയസ്സും ആയിരിക്കുന്നതാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സി പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. പ്രൊമോട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാമൂഹ്യ പ്രവര്‍ത്തന പരിചയം സംബന്ധിച്ച് റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ന്റസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 10 ന് വൈകീട്ട് 5 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ/സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍ : 04936 203824.





Leave a Reply