April 27, 2026

ജീവകാരുണ്യത്തിൻ്റെ മറവിൽ പാവപ്പെട്ടവരിൽ നിന്ന് ഗുണഭോക്തൃ വിഹിതമായി കോടികൾ തട്ടിയെടുത്തതായി പരാതി: മലപ്പുറം ആക്കപ്പറമ്പിൽ അബ്ദുൾ മജീദ് സഖാഫിയാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിക്കാർ

0
IMG_20211204_200200.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
 
കൽപ്പറ്റ:  വയനാട് ജില്ലയിലെ മുപ്പതോളം പേരിൽ നിന്ന് വീട് വാഗ്ദാനം ചെയ്ത് രണ്ടും മൂന്നും ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമായി പിരിച്ചെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. വിവിധ രോഗങ്ങൾ ബാധിച്ചവരും കിടപ്പിലായവരും നിർധനരുമായ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ആറ് മാസം കൊണ്ട് വീട് നിർമ്മിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. തമിഴ്നാട്ടിലും കേരളത്തിൻ്റെ പല ഭാഗങ്ങളിലും അഹ് ലു സുന്ന എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ അസ്റത്ത് എന്ന വിളിപ്പേരുള്ള അബ്ദുൾ മജീദ് സഖാഫി സമാനമായ തട്ടിപ്പ് നടത്തിയെന്ന് പരാതിക്കാർ പറഞ്ഞു. മേപ്പാടി ,കമ്പളക്കാട് , പുൽപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ ഇരകൾ പരാതി നൽകിയിരുന്നു. കുറ്റക്കാരനായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *