കർണാടക എക്സൈസ് പാർട്ടിയും, മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്ത വാഹന പരിശോധന നടത്തി

മുത്തങ്ങ:ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെയും, കർണ്ണാടകയിലെ ചാമരാജ് നഗർ ഉപതെരഞ്ഞെടുപ്പിന്റെയും ഭാഗമായി വയനാട് എക്‌സൈസ് പാർട്ടിയും കർണ്ണാടക എക്സൈസ്പാർട്ടിയും സംയുക്തമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് വാഹന പരിശോധന നടത്തി , പരിശോധനയിൽ വ്യാജങ്ങളൊന്നും കണ്ടെത്തിയില്ല. *ബഹു. ചാമരാജ് നഗർ ഡെപ്പ്യൂട്ടി എക്‌സൈസ്കമ്മീഷണർ Dr. കെ.എസ് മുരളി അവർകളുടെ നേതൃത്വത്തിലുള്ള കർണ്ണാടക എക്സൈസ് പാർട്ടിയിൽ ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് എക്സൈസ് ശ്രീ. മോഹൻ കുമാർ എം.ഡി. , എക്സൈസ് ഇൻസ്പെക്ടർമാരായ ശെൽവരാജു, മഹാദേവ്, എക്സൈസ് സബ് ഇൻസ്പെക്ടർ , നന്ദിനി ബി.പി. എന്നിവർ പങ്കെടുത്തു. മുത്തങ്ങ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സി.കെ ഷാജി, എം.എ. രഘു , സിവിൽ എക്സൈസ് ഓഫീസർ . ശ്രീജേഷ് പി.പി. എന്നിവർ പങ്കെടുത്തു.



Leave a Reply