June 5, 2026

പെയിൻ്റിംഗിനൊപ്പം കാരുണ്യ പ്രവർത്തനം: എ.കെ.പി.പി.എ ജില്ലാ സമ്മേളനം പനമരത്ത്

0
IMG_20211207_201345.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഓൾ കാരുണ്യ പെയിന്റെഴ്സ് ആന്റ് പോളിഷേഴ്സ് അസോസിയേഷൻ പ്രഥമ ജില്ലാ സമ്മേളനം ജനുവരി 16 ന് പനമരത്ത് വെച്ച് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇക്കഴിഞ്ഞ നാല് മാസം മുൻപാണ് ജില്ലയിൽ എ.കെ.പി.പി.എ സംഘടന രൂപീകരിച്ചത്. ജോലികൊപ്പം ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങൾ കൂടി നടത്തുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിനകം മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലെ മോർച്ചറി സൗജന്യമായി പെയിന്റ് അടിച്ച് വൃത്തിയാക്കി. സമ്മേളനത്തിന് മുന്നോടിയായി ഇനിയും ജീവകാരുണ്യ പ്രവർത്തനം ഉൾപ്പെടെ വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.സുലൈമാൻ, മഷൂദ് മാനന്തവാടി, സിജീഷ് വൈത്തിരി, സനിൽകുമാർ, യൂസഫ് മുട്ടിൽ, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *